സലാല : നീണ്ട പ്രവാസ ജീവിതത്തില്‍ ഉണ്ടാക്കിയ സമ്പാദ്യമായ കിടപ്പാടം സില്‍വര്‍ ലൈന്‍ മൂലം നഷ്ടപ്പെടുന്ന സാഹചര്യം അതീവ ഗുരുതരമാണെന്നും എന്തു വിലകൊടുത്തും ജനങ്ങളോടൊപ്പം നിന്ന് ചെറുക്കുമെന്നും മുന്‍ ആഭ്യന്തര മന്ത്രിയും കെ.പി.സി.സി അച്ചടക്കസമിതി ചെയര്‍മാനുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. കോവിഡ് കാലത്ത് സേവനം നടത്തിയ നഴ്സുമാരെയും പൊതുപ്രവര്‍ത്തകരെയും ആദരിക്കാന്‍ ഒ.ഐ.സി.സി സലാല റീജ്യന് കമ്മിറ്റി നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.ഒ ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്മാന് ശങ്കരപിള്ള കുമ്പളത്ത് കെ.പി.സി.സി 137ചലഞ്ച് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസിന്റെ അംഗത്വം നാഷനല്‍ കമ്മിറ്റി ചെയര്മാന് സജി ഔസേപ് വിതരണം ചെയ്തു.
റീജനല്‍ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ചെയര്മാന് കുമ്പളത്തു ശങ്കരപിള്ള, ഒ.ഐ.സി.സി അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ സജി ഔസഫ്, എം.ജെ സലീം, റഫീഖ് പേരാവൂര്‍, ഹരികുമാര്‍ ചേര്‍ത്തല, ബിനോയ് ജോസഫ്, സിജി ലിസ്റ്റന്‍ എന്നിവര്‍ സംസാരിച്ചു. ഷിജു ജോര്‍ജ്, വിജയകുമാര്‍, നിജേഷ്, പ്രദീപ്, പ്രകാശന്, വിനുലാല്‍, സാജന്, ഹരീഷ്, എലിസബത്ത് ബിനു തുടങ്ങിയവര്‍ നേതൃത്വം നല്കി. ധന്യ രാജന് സ്വാഗതവും ദീപക് മോഹന്‍ദാസ് നന്ദിയും പറഞ്ഞു.