തദ്ദേശസ്ഥാപനങ്ങള്‍ക്ക് ട്രഷറിയായി സഹകരണമേഖലയെ ആശ്രയിക്കാന്‍ കഴിയണം : മന്ത്രി എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ട്രഷറിയായി ആശ്രയിക്കാവുന്ന രീതിയില്‍ സഹകരണമേഖലയെ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. എറണാകുളം മറൈന്‍ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്‌സ്‌പോയില്‍ സഹകരണ മേഖലയും പ്രാദേശിക സാമ്ബത്തിക വികസനവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംവിധാനങ്ങളില്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും, സഹകരണ മേഖലയും പ്രാദേശിക ഗവണ്‍മെന്റും തമ്മില്‍ ബന്ധം വേണമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക തലത്തിലുള്ള സ്വയംഭരണാവകാശം നേടാന്‍ നമുക്ക് സാധിക്കണം. വിപുലപ്പെടുന്ന ആഭ്യാന്തര കമ്ബോളം കേരളത്തില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.മുന്‍ സഹകരണ വകുപ്പ് മന്ത്രി എസ് ശര്‍മ അധ്യക്ഷത വഹിച്ചു.

സെമിനാറില്‍ കില മുന്‍ ഡയറക്ടര്‍ ഡോ. രമാകാന്തന്‍ പ്രബന്ധാവതരണം നടത്തി. സെമിനാറിനോടനുബന്ധിച്ച്‌ തടുക്കാശ്ശേരി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ കേരളശ്രീ ആയുര്‍വേദിക്‌സ് ലോഗോ പ്രകാശനം മന്ത്രി എം വി ഗോവിന്ദന്‍ നിര്‍വഹിച്ചു. കേരള സംസ്ഥാന പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ ഉല്‍പ്പന്നമായ വനമാലിക കുന്തിരിക്കതിരിയുടെ പ്രോഡക്‌ട് ലോഞ്ചിംഗും മന്ത്രി നിര്‍വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...