തട്ടുകടയിൽനിന്ന് വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം ; നടപടിയുമായി ആരോ​ഗ്യവിഭാ​ഗം

For full experience, Download our mobile application:
Get it on Google Play

ചേർത്തല : തട്ടുകടയിൽ നിന്നും വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം കണ്ടെത്തി. ഭക്ഷണം കഴിച്ചയാൾക്ക് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന് നൽകിയ പരാതിയിൽ തട്ടുകട അടച്ചിടാൻ നിർദേശം നൽകി. കണിച്ചുകുളങ്ങര സ്വദേശിനി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നും മോതിരം കിട്ടിയത്. നഗരത്തിൽ പ്രവർത്തിക്കുന്ന തട്ടുകടക്കെതിരെയാണ് പരാതി ഉയർന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം തുടങ്ങി. നഗരത്തിലാണ് ഭക്ഷണം വിൽപന നടത്തിയതെങ്കിലും പാകംചെയ്തത് തണ്ണീർമുക്കം പഞ്ചായത്ത് പരിധിയിലാണെന്നതിനാൽ പഞ്ചായത്തിന്റെയും അനുമതിയിലായിരിക്കും തുടർ നടപടികൾ.  അന്വേഷണം പൂർത്തിയാകുന്നതുവരെ കട അടച്ചിടുന്നതിനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. നഗരത്തിൽ ഹോട്ടലുകളിൽ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങൾ പിടിച്ചെടുത്തു നടപടിയെടുക്കുന്നതിനിടെയാണ് തട്ടുകടക്കെതിരെ പരാതി ഉയർന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...