ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി ബെർലുസ്കോണി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മിലാൻ: ഇറ്റലിയുടെ മുൻ പ്രധാനമന്ത്രിയും ശതകോടീശ്വരനും മാധ്യമ ഉടമയുമായ സിൽവിയോ ബെർലുസ്കോണി (86) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം (4 തവണയായി 9 വർഷം) ഭരിച്ച ഇദ്ദേഹത്തിന്റെ ഫോർസ ഇറ്റാലിയ പാർട്ടി, ഇപ്പോഴത്തെ പ്രധാനമന്ത്രി ജോർജ മെലോനിയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സഖ്യത്തിൽ പങ്കാളിയാണ്. ഒരുകാലത്ത് ഇറ്റലിയിലെ ഏറ്റവും സമ്പന്നനായിരുന്ന ബെർലുസ്കോണിക്ക് 500 കോടി ഡോളർ ആസ്തിയുണ്ട്. പ്രശസ്ത ഫുട്ബോൾ ക്ലബായ എസി മിലാന്റെ മുൻഉടമ കൂടിയാണ്. എക്കാലവും വിവാദനായകനായിരുന്നു അദ്ദേഹം. 1980 കളിൽ ടെലിവിഷൻ സാമ്രാജ്യം കെട്ടിപ്പടുത്തതിനുശേഷം 1994 ൽ ആണ് രാഷ്ട്രീയത്തിലിറങ്ങുന്നത്.

ആ വർഷം തന്നെ പ്രധാനമന്ത്രിയായി. തുടർന്ന് 3 തവണ കൂടി രാജ്യം ഭരിച്ചു. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വഷളായതിനെ തുടർന്നാണ് 2011ൽ രാജിവച്ചത്. 2013 ൽ നികുതി വെട്ടിപ്പിന് ശിക്ഷിക്കപ്പെട്ടു. ഔദ്യോഗിക പദവി വഹിക്കുന്നതിന് 5 വർഷത്തെ വിലക്കുമുണ്ടായി. വിഭാഗീയ നയങ്ങളുടെയും മോശം പരാമർശങ്ങളുടെയും പേരിൽ കുപ്രസിദ്ധി നേടിയ ബെർലുസ്കോണി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത സുഹൃത്തെന്ന നിലയിലും വിമർശനം ഏറ്റുവാങ്ങി.

യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷവും തുടർന്ന സൗഹൃദം ഏറെ വിമർശിക്കപ്പെട്ടു. മിലാനിലെ കൊട്ടാരസമാനമായ വീട്ടിൽ പെൺകുട്ടികളുടെ നഗ്നനൃത്തം നടത്തുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌തുവെന്ന കേസിൽ 7 വർഷം തടവുശിക്ഷ ലഭിച്ചിരുന്നു. 2013 ലുണ്ടായ ഈ കേസിൽനിന്ന് രക്ഷപ്പെടാൻ സാക്ഷികൾക്കു പണം നൽകിയെന്ന ആരോപണത്തിലും വിചാരണ നേരിട്ടെങ്കിലും കോടതി കുറ്റവിമുക്തനാക്കി. 2 ഭാര്യമാരിലായി 5 മക്കളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...