ജയിലിനുള്ളിലേക്ക് സിം കാർഡ് ഒളിപ്പിച്ചു കടത്താൻ ശ്രമം ; പ്രതിക്കെതിരെ വീണ്ടും കേസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണം പിടികൂടിയെന്നു വ്യാജരേഖയുണ്ടാക്കിയ കേസിലെ പ്രതിക്കെതിരെ വീണ്ടും കേസ്. കൊയിലാണ്ടി ജയിലിന് ഉള്ളിലേക്ക് സിംകാർഡ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചതിനാണ്  പ്രതി ഷംഷാദിനെതിരെ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി കൊയിലാണ്ടി ജയിലിലേക്ക് കൈമാറിയപ്പോൾ ജയിൽ അധികൃതർ നടത്തിയ സ്‌ക്രീനിങ്ങിലാണ് ഷംഷാദിന്റെ ശരീരത്തിൽ ഒളിപ്പിച്ച സിം കാർഡും മെമ്മറി കാർഡും പിടികൂടിയത്. ഗൾഫിൽ നിന്നും കടത്തിക്കൊണ്ടുവന്ന സ്വർണം കസ്റ്റംസ് പിടികൂടിയെന്നു വ്യാജരേഖയുണ്ടാക്കി കടത്തു സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഷംസാദ് പിടിയിലാകുന്നത്.

സ്വര്‍ണ്ണം പിടിച്ചെടുത്തെന്ന് വ്യാജരേഖയുണ്ടാക്കിയ കേസിലെ മറ്റൊരു പ്രതി ഹനീഫയെ  അജ്ഞാതർ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് ഷംഷാദ് പിടിയിലാകുന്നത്. ഈ കേസില്‍ തെളിവെടുപ്പിന് ശേഷം ജയിലിലേക്ക് കൊണ്ടുപോയപ്പോഴാണ് സിം കാര്‍ഡ് കടത്താന്‍ ശ്രമിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....