കൊല്ലം : നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായതിനു പിന്നാലെ ഇയാളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) പരിശോധന. കൊല്ലം അഞ്ചല്‍ സ്വദേശിയായ റൗഫ് ഷെരീഫിന്റെ വീട്ടിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. ഇന്നു രാവിലെയാണ് റൗഫ് ഷെരീഫിനെ വിമാനത്താവളത്തില്‍വെച്ചു അറസ്റ്റ് ചെയ്തത്.
വിദേശ നാണയ വിനിമ ചട്ടം ലംഘിച്ചതിന് ലക്‌നൗ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. വിദേശത്തേക്കു കടന്ന റൗഫിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മസ്‌കറ്റില്‍ നിന്നെത്തിയ റൗഫിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിലെടുക്കുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ റൗഫിന്റെ വീട്ടില്‍ പരിശോധനാ നടത്തുന്നതറിഞ്ഞ് എത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രതിഷേധിച്ചു.