പുരസ്കാരവേദിയിൽ വെച്ച് താൻ ഉന്നയിച്ച ആരോപണം നടി ജ്യോതികക്കെതിരെ തന്നെയെന്ന് ഭാഗികമായി സമ്മതിച്ച് സിമ്രാൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : അടുത്തിടെ ഒരു പുരസ്കാരവേദിയിൽ വെച്ച് താൻ ഉന്നയിച്ച ആരോപണം നടി ജ്യോതികക്കെതിരെ തന്നെയെന്ന് ഭാഗീകമായി സമ്മതിച്ച് സിമ്രാൻ. അടുത്തിടെ ഒരു സഹ പ്രവർത്തക തന്നോട് പറഞ്ഞ വാക്കുകൾ വേദനിപ്പിച്ചു എന്ന് പറഞ്ഞ് നടത്തിയ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് വിശദീകരണം നൽകുകയായിരുന്നു സിമ്രാൻ. അന്തകൻ എന്ന ചിത്രത്തിലെ പ്രകടനത്തിനായി ഏറ്റുവാങ്ങിയ പുരസ്കാരമേറ്റുവാങ്ങിയ സിമ്രാൻ അടുത്തിടെ താൻ ഒരു സഹപ്രവർത്തകയുടെ ചിത്രം കണ്ടപ്പോൾ അഭിനന്ദനമെന്നപോലെ അവർക്ക് മെസേജയച്ചു, അങ്ങനെയൊരു കഥാപാത്രത്തിൽ താങ്കളെ പ്രതീക്ഷിച്ചതേയില്ലയെന്ന്. അപ്പോൾ അവർ മറുപടിയായി ‘ആന്റി റോൾ ചെയ്യുന്നതിലും ഭേദമാണ് ഇത്’ എന്നാണ് മറുപടി പറഞ്ഞതെന്നും അത് തന്നെ വളരെയധികം വേദനിപ്പിച്ചു എന്നുമായിരുന്നു സിമ്രാൻ അന്ന് പറഞ്ഞത്.

പ്രസ്താവനയിൽ സിമ്രാൻ ഇടക്ക് ‘ഡബ്ബ റോൾ’ എന്ന വാക്ക് ഉപയോഗിച്ചതിനാൽ ഡബ്ബ കാർട്ടൽ എന്ന വെബ് സീരീസിൽ അഭിനയിച്ച സിമ്രാന്റെ സമകാലീനകൂടിയായ ജ്യോതികയാവാം എന്ന് അനുമാനിച്ച് ആരാധകർ വിഷയം സമൂഹമാധ്യമങ്ങളിൽ ചർച്ചയാക്കി. ചർച്ചകളെ ഉദ്ധരിച്ച് അത് ജ്യോതിക തന്നെയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് സിമ്രാൻ പറഞ്ഞ മറുപടിയാണിപ്പോൾ വയറൽ ആയിരിക്കുന്നത്.
“ഞാൻ അത് ആരോട്, എന്തിന് പറഞ്ഞതാണെങ്കിലും അത് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ട് എന്നാണ് മനസിലായത്. ഞാനത് മനഃപൂർവം പറഞ്ഞതല്ല, അതെനിക്ക് സംഭവിച്ചത് തന്നെയാണ്. ഇപ്പോൾ ഞാൻ നിശബ്ദത പാലിക്കുകയാണ്. ഒരു തവണ വ്യക്തി ബന്ധങ്ങൾ താറുമാറായാൽ പിന്നീടൊരിക്കലിന് അത് പഴയത് പോലെയാകില്ല. ഒന്നോ രണ്ടോ തവണയാണെങ്കിൽ ക്ഷമിച്ച് കളയാമെന്ന് കരുതാം. വീണ്ടും സംഭവിച്ചിട്ടും പ്രതികരിച്ചില്ലെങ്കിൽ ബലഹീനയാണെന്നു കരുതി നമ്മളെ വീണ്ടും ലക്ഷ്യം വെക്കും” സിമ്രാൻ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ

0
ചെന്നൈ: അടിയന്തരാവസ്ഥക്കാലത്ത് താൻ മിസ നിയമപ്രകാരം അറസ്റ്റിലായെന്ന വാദം വ്യാജമാണെന്ന...

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...