ഇടുക്കി : അടിമാലി പണിക്കന്‍കുടിയില്‍ സിന്ധുവിനെ കൊലപ്പെടുത്തി അടുക്കളയില്‍ മറവു ചെയ്തത കേസിൽ വഴിത്തിരിവായത് ആറു വയസുകാരന്റെ ബുദ്ധിയാണ്. സിന്ധുവിനെ കാണാതായി രണ്ടുനാള്‍ കഴിഞ്ഞാണ് ഇളയകുട്ടിയെ സഹോദരിയുടെ വീട്ടില്‍ നിന്ന് തിരിച്ചുകൊണ്ടുവന്നത്. അമ്മ എവിടെ എന്നു ചോദിച്ചപ്പോള്‍, ഇവിടെ എവിടെയെങ്കിലും കാണുമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു.
കുട്ടി വിടാതെ അമ്മയെ ചോദിച്ചപ്പോള്‍ ബിനോയി ചൂടാവുകയാണ് ചെയ്തത്. ഇതും സംശയം കൂട്ടി. ഓഗസ്റ്റ് 12 മുതലാണ് സിന്ധുവിനെ കാണാതായത്. മടങ്ങി എത്തിയ കുട്ടി അടുക്കളയുടെ തറയില്‍ എന്തൊക്കെയോ മാറ്റം കണ്ടു. തറയില്‍ ചാരം വിതറിയിട്ടുണ്ടായിരുന്നു.
കുഴിച്ചുമറിച്ച തറ പഴയത് തന്നെയെന്ന് തോന്നിപ്പിക്കാനായിരുന്നു ബിനോയിയുടെ ശ്രമം.അടുക്കളയില്‍ പണി വല്ലതും നടന്നോ എന്ന കുട്ടിയുടെ ചോദ്യം കേട്ടപ്പോള്‍ ബിനോയി കയര്‍ത്തു തനിക്ക് തോന്നിയ സംശയം കുട്ടി അമ്മാവനോടാണ് പറഞ്ഞത്. കുട്ടി അടുക്കളയില്‍ പണി നടന്നെന്ന വാദത്തില്‍ ഉറച്ചുനിന്നതോടെ, സിന്ധുവിന്റെ സഹോദരനും, ചങ്ങാതിമാരും പണിക്കന്‍കുടിയിലെ വീട്ടിലെത്തി അടുക്കളയുടെ തറ പൊളിക്കുകയായിരുന്നു.
ആദ്യം കണ്ടെത്തിയത്. മൃതദേഹത്തിലെ തലമുടിയാണ്. ഒരുകൈ മുകളിലേക്ക് ഉയര്‍ന്ന നിലയിലായിരുന്നു. ബന്ധുക്കളും നാട്ടുകാരും മൃതദേഹം സിന്ധുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. ബിനോയിയുമായി സൗഹൃദത്തിലായിരുന്ന സിന്ധു, ഭര്‍ത്താവുമായി പിരിഞ്ഞ് ഇളയ മകനോടൊപ്പം 2016ല്‍ ആണ് കാമാക്ഷിയില്‍നിന്ന് പണിക്കന്‍കുടിയില്‍ എത്തി വാടകവീട്ടില്‍ താമസമാരംഭിച്ചത്.കഴിഞ്ഞ 11നു സിന്ധുവിന്റെ മകനെ ബിനോയിയുടെ സഹോദരിയുടെ വീട്ടിലേക്ക് ഇയാള്‍ പറഞ്ഞയച്ചു. തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം.