പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ട സംഭവത്തില്‍ ഇന്ന് തെളിവെടുപ്പ് നടത്തും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ട സംഭവത്തില്‍ ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതി ബിനോയിയെ സംഭവ സ്ഥലത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. സംഭവ ശേഷം ഒളിവില്‍ പോയ ബിനോയിയെ ഇന്നലെ ഉച്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തെളിവെടുപ്പിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ തെളിവെടുപ്പ് ആവശ്യമായതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കും. പെരിഞ്ചാംകുട്ടിയില്‍ നിന്നുമാണ് ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാള്‍ രണ്ട് ദിവസം മുന്‍പാണ് ഇവിടെയെത്തിയത്. തുടര്‍ന്ന് നാട്ടുകാരുടെ കണ്ണുവെട്ടിച്ച്‌ ഇവിടെ കഴിയുകയായിരുന്നു. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് പ്രധാനമായും അന്വേഷണം നടത്തിയിരുന്നത്. പെരിഞ്ചാംകുട്ടിയില്‍ എത്തിയ ഇയാള്‍ ഫോണില്‍ സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇതോടെയാണ് പോലീസ് വലയിലാക്കിയത്.

തമിഴ്‌നാടിന് പുറമേ തൃശ്ശൂര്‍, പാലക്കാട്, കോട്ടയം എന്നിവിടങ്ങളില്‍ ബിനോയ് ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. സിന്ധുവുമായി ഉണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ബിനോയ് പോലീസിന് നല്‍കിയ മൊഴി. അടുത്തിടെ മുന്‍ ഭര്‍ത്താവിനെ കാണാന്‍ പോയതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. സിന്ധുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ബിനോയ് സംശയിച്ചിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിന് കാരണമായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...