കോഴിക്കോട് : സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രുപീകരിച്ചു. ആന്റി ടെററിസ്റ്റ് സ്ക്വാഡ് എസ് പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രുപീകരിച്ചത്. കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ എന്‍.ഐ.എ കോഴിക്കോടെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം തെളിവുകള്‍ ശേഖരിച്ചത്. പ്രതികളുടെ രാജ്യാന്തര ബന്ധങ്ങള്‍ സംശയാസ്പദമാണ്.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം
RECENT NEWS
Advertisment