‘സിനർജി-2023’ ; റാന്നി ഉപജില്ലയിലെ വിദ്യാലയ മേധാവികൾ ഒത്തുചേർന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുതുവർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നവവത്സരാഘോഷങ്ങൾക്കുമായി റാന്നി ഉപജില്ലയിലെ വിദ്യാലയ മേധാവികൾ ‘സിനർജി-2023’ എന്ന പേരിൽ ഒത്തുചേർന്നു. വിദ്യാഭ്യാസ ഉപജില്ലയിലെ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിസിപ്പൽമാർ, പ്രധാനാധ്യാപകർ, എ ഇ ഒ, ബി ആർ സി എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. റാന്നി ബിപിസി ഷാജി എ. സലാം മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി. പെരുന്തേനരുവി സന്ദർശനം, റാന്നി ബി ആർ സി മ്യൂസിക് ബാന്റിന്റെ ഗാനമേള, കൂട്ടപ്പാട്ട് എന്നിവയും നടന്നു.

ജില്ലയിൽ ഇത്തരത്തിൽ നടക്കുന്ന ആദ്യ പരിപാടിക്കാണ് റാന്നി ബി ആർ സി നേതൃത്വം നൽകിയത്. പെരുന്തേനരുവി മൗണ്ടൻ മിസ്റ്റ് റിസോർട്ടിൽ നടന്ന പരിപാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി എച്ച്എസ്എസ് വെൺകുറിഞ്ഞി പ്രിൻസിപ്പൽ രാജശ്രീ മോഹനൻ രാജ്, എച്ച് എം ഫോറം കൺവീനർ റോയ് ജോൺ, ട്രഷറർ ബിജുമോൻ, നാറാണം മൂഴി സെന്റ് ജോസഫ്സ് എച്ച് എസ് പ്രധാനാധ്യാപിക ബിജി കെ നായർ, എബെനെസർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അരുൺരാജ്, എണ്ണൂറാം വയൽ സിഎംഎസ് എൽപിഎസ് പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...