Wednesday, December 6, 2023 1:35 pm

ആരെയും ഭയക്കാതെ ഇന്ത്യക്ക് ഏതു രാജ്യത്ത് നിന്നും എണ്ണ വാങ്ങാം ; റഷ്യക്ക് ഒരിക്കലും ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയില്ല

വാഷിംഗ്ടണ്‍ : ഇന്ത്യക്ക് ഏതു രാജ്യത്ത് നിന്നും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. അതിന് ആരെയും ഭയക്കേണ്ട ആവശ്യമില്ല. നിലവില്‍ റഷ്യയില്‍ നിന്നാണ് ഇന്ധനം വാങ്ങുന്നത്. അതുകൊണ്ട് ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ റഷ്യയെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. വാഷിംഗ്ടണില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ജനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം നല്‍കേണ്ടത് ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിന്‍റെ കടമയാണ്. അതിനായി ഏതു രാജ്യത്ത് നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് കഴിയും. റഷ്യയുടെ എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് ഒരു രാജ്യവും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ല. ആവശ്യമുള്ളിടത്തു നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു. റഷ്യയുമായുള്ള ഊര്‍ജ്ജ പങ്കാളിത്തം കുറയ്‌ക്കാന്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദമുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

റഷ്യ യുക്രെയിന്‍ യുദ്ധം ലോകത്തെ ചരക്ക് വ്യാപാരത്തെ സാരമായി ബാധിച്ചു. ഇരു രാജ്യങ്ങളിലെയും പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശം ഇന്ത്യക്ക് നല്‍കാന്‍ സാധിച്ചിട്ടുണ്ട്. അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം സര്‍ക്കാരിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കാന്‍ പോകുന്ന സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിക്ഷേപ വായ്പാ തട്ടിപ്പ് ; 100 വിദേശ വെബ്‌സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്ക്

0
നൃൂഡൽഹി : രാജ്യത്ത് നൂറ് വെബ് സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു....

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു ; ആക്ടീവ് കേസുകള്‍ 430 ആയി

0
തിരുവനന്തപുരം : കേരളത്തിൽ കോവിഡ് കേസുകളിൽ വർധന. നാലാം തീയതി മാത്രം...

വ്യാജ വാർത്ത ; ഏഷ്യാനെറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി പി വി അൻവർ എം എൽ എ

0
തനിക്കെതിരെയുള്ള വ്യാജ വാർത്തയിൽ ഏഷ്യാനെറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി വി അൻവർ...

കണിച്ചുകുളങ്ങര കൊലക്കേസ് ; അന്തിമവാദം അടുത്തമാസം

0
ദില്ലി : കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്‍റെയടക്കം ജാമ്യപേക്ഷകളിൽ അന്തിമവാദം കേൾക്കാൻ...