സിംഗപ്പൂര്‍ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി സിംഗപ്പൂര്‍. ഇന്ത്യയിലേക്കുള്ള സമീപകാല യാത്രാ ചരിത്രമുള്ള ദീര്‍ഘകാല വീസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്ന് സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും.
ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്ക്ക് സിംഗപ്പൂര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലെ കോവിഡ് വൈറസ് വ്യാപനത്തെക്കുറിച്ച് സിംഗപ്പൂര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.17 കുടിയേറ്റ തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഡോമിറ്ററിയിലെ 1,100ലേറെ പേരെ ക്വാറന്റൈലാക്കിയിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യയുമായുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഡോര്‍മിറ്ററികളിലെ കേസുകള്‍ തടയാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. സിംഗപ്പൂരിലെത്തുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്.