ചെന്നെെ : ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. എസ്.പി.ബി തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. മൂന്ന് ദിവസമായി ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു. വിട്ടുമാറാതായപ്പോൾ പരിശോധനയ്ക്ക് വിധേയനാവുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു.
വളരെ കുറഞ്ഞ അളവിൽ മാത്രമേ വെെറസ് ബാധിച്ചിട്ടുള്ളൂ. കാര്യമായ ആരോ ഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ തുടരാമായിരുന്നു. എന്നാൽ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി താൻ ആശുപത്രിയിൽ പ്രവേശിച്ചുവെന്നും എസ്.പി.ബി പറഞ്ഞു.
തനിക്ക് നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും ആരും ആശങ്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.