ഒറ്റ ഡോസ് സ്പുട്നിക് ലൈറ്റ് വാക്സിന്‍ ; മൂന്നാം ഘട്ട പരീക്ഷണത്തിനുള്ള അപേക്ഷ തള്ളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : റഷ്യ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താനുള്ള ഡോക്ടർ റെഡ്ഡീസ് ലാബിന്റെ അപേക്ഷ ഡ്രഗ് റെഗുലേറ്റർ ഓഫ് ഇന്ത്യ തള്ളി.

ഗമേലയ നാഷണൽ റിസേർച്ച് സെന്റർ ഓഫ് എപിഡെമിയോളജി ആന്റ് മൈക്രോ ബയോളജിയാണ് സ്പുട്നിക് ലൈറ്റ് വാക്സിൻ വികസിപ്പിച്ചത്. മെയ് മാസത്തിലാണ് സ്പുട്നിക് ലൈറ്റ് വാക്സിന്റെ ഉപയോഗത്തിന് റഷ്യ അനുമതി നൽകിയത്.

കഴിഞ്ഞ ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത സ്പുട്നിക് വി വാക്സിന്റെ ആദ്യത്തെ ഉപവാക്സിനാണ് സ്പുട്നിക് ലൈറ്റ്. 79.4 ശതമാനം ഫലപ്രാപ്തിയാണ് ഈ വാക്സിന് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. രണ്ട് ഡോസ് സ്പുട്നിക് വി വാക്സിന് 91.6 ശതമാനമാണ് ഫലപ്രാപ്തി. കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങൾക്കെതിരേയും പ്രതിരോധം തീർക്കാൻ സ്പുട്നിക് ലൈറ്റ് വാക്സിന് സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഒരു ഡോസ് സ്പുട്നിക് ലൈറ്റ് വാക്സിന് പത്ത് യുഎസ് ഡോളറിന് അടുത്താണ് വില. എന്നാൽ ഈ വാക്സിൻ ഇതുവരെ യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനോ അംഗീകാരം നൽകിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...