പ്രസവത്തെ തുടര്‍ന്ന് പത്തനംതിട്ട കാനറാ ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു ; കൊല്ലം ഉപാസന ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രസവത്തെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥയായ യുവതി മരിച്ചു. ഗുരുതരമായ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

നാരങ്ങാനം മുണ്ടപ്ലാവു് നില്‍ക്കുന്നതില്‍ അവിന്‍ ആനന്ദിന്റെ ഭാര്യ പത്തനംതിട്ട കാനറാ ബാങ്ക് ഉദ്യോസ്ഥയായ ആര്‍.വിദ്യ (30) ആണ് മരിച്ചത്. കുഞ്ഞ് സുഖമായിരിക്കുന്നു. പൂര്‍ണ ആരോഗ്യവതിയായിരുന്ന വിദ്യയെ കഴിഞ്ഞ 29 നാണ് പ്രസവത്തിനായി കൊല്ലത്തെ ഉപാസന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 30 ന് ഉച്ചയോടെ സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തു. തുടര്‍ന്ന് വിദ്യയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ ക്രമീകരണം നടത്തുന്നതിനിടെ രാത്രി 8.30 ന് രണ്ടാമതും അറ്റാക്ക് ഉണ്ടായി മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടത്തി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇലന്തൂര്‍ പരിയാരത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭര്‍ത്താവ് അവിന്‍ ആനന്ദ് അഗര്‍ത്തല ഒ.എന്‍.ജി.സിയില്‍ എഞ്ചിനിയറാണ്. രണ്ടര വയസുള്ള ആദ്രിക്ക് അവിന്‍ മകനാണ്. ചവറ പുതുക്കാട് വിപിന്‍ ഭവനത്തില്‍ വിജയാധരന്റെയും രമാദേവിയുടേയും മകളാണ് വിദ്യ. വിപിന്‍ വി. ജയാധരന്‍ സഹോദരനാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...