സാറേ എന്റെ ഓട്ടോയിൽ ഒന്ന് കേറാമോ? – മിനിയുടെ ആഗ്രഹം നിറവേറ്റി “കുട്ടൂസ് ” ഓട്ടോയില്‍ ആന്റോ ആൻറണി

For full experience, Download our mobile application:
Get it on Google Play

കറുകച്ചാൽ: യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പര്യടനം കറുകച്ചാല്‍ ബ്ലോക്കിൽ തുടരുന്നതിനിടയിൽ മിനിയും കുട്ടൂസും സ്ഥാനാർത്ഥിക്കൊപ്പം കൂടി. പത്തനാട് സ്വദേശി മിനി  ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷത്തിലധികമായി. സ്ഥാനാർഥിയുടെ പര്യടന ആവേശത്തിൽ മിനിയും സ്ഥാനാർത്ഥിയെ ഓട്ടോയുമായി പിന്തുടർന്നു. മുണ്ടത്താനം ജംഗ്ഷനിൽ എത്തിയപ്പോഴാണ്  യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയെ മിനിക്ക് നേരിൽ കാണാൻ സാധിച്ചത്. സ്ഥാനാർഥി പര്യടന വാഹനത്തിൽ നിന്നും താഴെയിറങ്ങിയപ്പോൾ “സാറേ എന്റെ ഓട്ടോയിൽ ഒന്ന് കേറാമോ?” എന്ന് മിനിയുടെ ചോദ്യം. എന്റെ ഒത്തിരി കാലത്തെ ആഗ്രഹമാണ് സാറേ എന്നും മിനി പറഞ്ഞു.

ഓട്ടോ സാധാരണക്കാരന്റെ വാഹനമല്ലേ, ഞാനും ഒരു സാധാരണക്കാരൻ ആണെന്നു പറഞ്ഞ് ആന്റോ ആന്റണിയും മിനിക്കൊപ്പം ഓട്ടോയിൽ കയറി. എന്താ തന്റെ വാഹനത്തിന്റെ പേര് എന്ന് ആന്റോ ആന്റണിയുടെ ചോദ്യം. കുട്ടൂസ് എന്ന് മിനിയുടെ മറുപടി. കുട്ടൂസ് മിനിയുടെ മോനാണോ എന്ന് സ്ഥാനാർഥി ചോദിച്ചു. അതേ സാറേ എന്റെ മകന്റെ പേരാണ് കുട്ടൂസ്, അവന്റെ യഥാർത്ഥ പേര് ജോമിറ്റ് എന്നാണ്, അവന് 14 വയസുണ്ടായിരുന്നപ്പോൾ പോയി സാറേ. സ്കൂളിൽ നിന്നും ഒരു ദിവസം ഓട്ടോയിൽ കയറി തിരിച്ചു വരുന്ന വഴി, വാഹനാപകടം ആയിരുന്നു. അന്നുമുതൽ ഞാൻ ഓട്ടോ ഓടിക്കാൻ തുടങ്ങിയതാണ്. കുട്ടൂസ് ഇപ്പോഴും മിനിയോടൊപ്പം തന്നെ ഉണ്ട് എന്നാശ്വസിപ്പിച്ച് ആന്റോ ആന്റണി. എന്നെ ആ പര്യടന വാഹനം വരെ ആക്കിയേക്ക് എന്ന് പറഞ്ഞതോടെ മിനിയുടെ ഏറെക്കാലമായിട്ടുള്ള ആഗ്രഹം സഫലീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...