എസ്.ഐ.ആറിലൂടെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയത് 13.37 കോടി പേരെ ; കൂടുതൽ പേർ യുപിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മൂന്നാംഘട്ട എസ്.ണ്ടഐ.ആറിന്റെ കരടുപട്ടികയിലേതടക്കം പ്രത്യേക തീവ്ര വോട്ടർപട്ടികാ പരിഷ്‌കരണത്തിന്റെ ഭാഗമായി രാജ്യത്താകെ ഇതുവരെ വെട്ടിനീക്കിയത് 13.37 കോടി വോട്ടർമാരെ. പരമാവധി പേർക്ക് വോട്ടവകാശം ഉറപ്പാക്കുകയെന്ന സ്വന്തം ദൗത്യത്തെയാണ് വോട്ടർപട്ടിക ശുദ്ധീകരണമെന്നപേരിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അട്ടിമറിക്കുന്നതെന്ന വിമർശനം ശക്തമാണ്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ആകെ വോട്ടർമാർ 99 കോടിയായിരുന്നു. എസ്.ണ്ടഐ.ആർ. മൂന്നുഘട്ടം ഏതാണ്ട് പൂർത്തിയാകുമ്പോൾ ഇത് 87 കോടിയായേക്കും. ഹിമാചൽപ്രദേശിലും ജമ്മു-കശ്മീരിലും എസ്.ഐ.ആർ. നടന്നിട്ടില്ല. അസമിലും എസ്.ഐ.ആർ. നടന്നിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിനുമുൻപ് വോട്ടർപട്ടിക പരിഷ്‌കരണം നടന്നു. യു.പി.യിൽ അടുത്ത വർഷമാദ്യമാണ് തിരഞ്ഞെടുപ്പ്.

മരിച്ചുപോയവർ, സ്ഥിരമായി സ്ഥലം മാറിപ്പോയവർ, ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളതായി കണ്ടെത്തപ്പെട്ടവർ എന്നിങ്ങനെ കണക്കാക്കിയാണ് ഒഴിവാക്കുന്നത്. സ്ഥലംമാറിപ്പോയവരുടെ കൂട്ടത്തിൽ പലരെയും കണ്ടെത്താനായില്ലെന്ന കാരണത്താലാണ് ഒഴിവാക്കിയത്. അക്ഷരപ്പിശകുകളുടെയും മറ്റുംപേരിൽ ആളുകളെ ഒഴിവാക്കുന്നതിനെതിരേയും വ്യാപക ആക്ഷേപങ്ങളുയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിപ്പ് : വായ്പയ്ക്കായി ഈട് നൽകിയ ഭൂമിയുടെ മൂല്യം ഒരുവർഷത്തിനിടെ കൂടിയത്...

0
കാഞ്ഞങ്ങാട് : അർജന്റീന ഫുടബോൾതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് 126...

മാസപ്പടിക്കേസിൽ കേസെടുക്കുന്നത് വൈകും ; എഫ്ഐആർ രജിസ്റ്റർ ചെയ്യുക അടുത്ത ആഴ്ചയോടെ മാത്രം

0
തിരുവനന്തപുരം: മാസപ്പടി കേസിൽ കേസെടുക്കുന്നത് വൈകും. അടുത്ത ആഴ്ചയോടെ മാത്രമെ എഫ്...

പി.എസ്.സി. പരീക്ഷാക്രമക്കേട് ; അന്വേഷണം ചെയർമാനിലേക്ക്, രണ്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കും

0
തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാത്തട്ടിപ്പിൽ ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെ പി.എസ്.സി....

സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി മുടങ്ങി ; പവർകട്ടിൽ വലഞ്ഞ് ജനം

0
തിരുവനന്തപുരം: രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെയും ജനത്തെ വലച്ചു. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിലും...