Saturday, April 20, 2024 5:56 pm

പിണറായി വിജയന്‍ അവതരിപ്പിച്ച വികസന നയരേഖ അടിമുടി തട്ടിപ്പ്‌ : സീറോ മലബാര്‍ സഭ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസന നയരേഖ അടിമുടി തട്ടിപ്പാണെന്ന് സീറോ മലബാര്‍ സഭ.വായ്പയെടുത്ത് മാത്രം നടത്തുന്ന വികസനം ഭാവി കേരളത്തിന് വന്‍ ബാധ്യതയാകുമെന്ന വിമര്‍ശനം പാര്‍ട്ടിയും സര്‍ക്കാരും ഗൗരവത്തില്‍ കണക്കിലെടുക്കുന്നില്ലെന്ന് സഭയുടെ പ്രസിദ്ധീകരണമായ സത്യദീപം കുറ്റപ്പെടുത്തുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്ബോള്‍ സഭയുടെ കടുത്ത വിമര്‍ശനം സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കുo.

Lok Sabha Elections 2024 - Kerala

അടുത്ത കാലം വരെ സ്വാശ്രയ കോളേജുകള്‍ക്കും സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുമെതിരെ സമരം നയിച്ച പാര്‍ട്ടി ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നതില്‍ തെറ്റില്ലെന്ന് നയരേഖയില്‍ വാദിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമ്ബൂര്‍ണ പരിഷ്‌കരണം ലക്ഷ്യമാക്കി 2016 ജനുവരിയില്‍ സംഘടിപ്പിച്ച ആഗോളസമ്മേളനത്തെ കരിഓയിലില്‍ മുക്കി വികൃതമാക്കിയവരാണ് ഇപ്പോള്‍ സമൂലമാറ്റത്തിന് പുതിയ പദ്ധതിയുമായി വരുന്നത്. ഇതൊക്കെ കാണുമ്ബോള്‍ കരയണോ ചിരിക്കണോ എന്ന അവസ്ഥയിലാണ് കുട്ടി സഖാക്കളെന്ന് സത്യദീപത്തിന്റെ നയരേഖയുടെ നാനാര്‍ത്ഥങ്ങള്‍ എന്ന മുഖപ്രസംഗം പരിഹസിക്കുന്നു.

അടുത്ത 25 വര്‍ഷത്തെ സംസ്ഥാനത്തിന്റെ വികസന ഭാവിയെ നിര്‍ണയിക്കുന്ന രേഖയാണ് സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. ആര്‍ക്കുവേണ്ടിയാണ് ഈ വികസനമെന്നോ, എന്താണ് വികസനമെന്നോ, ആരുടേതാണ് വികസനമെന്നോ, എന്ന ചോദ്യങ്ങള്‍ക്കൊന്നും നയരേഖ മറുപടി പറയുന്നില്ല. വികസനമായി ആഘോഷിക്കുന്ന പലതും അടിസ്ഥാന വര്‍ഗത്തെ അവഗണിച്ചുകൊണ്ടുള്ളതാണ്. കെ റെയില്‍ മാത്രമാണ് വികസന മാതൃകയെന്ന് അവതരിപ്പിക്കുമ്ബോള്‍ സാധാരണക്കാര്‍ ഉന്നയിക്കുന്ന ഒരു ചോദ്യങ്ങള്‍ക്കും വികസന രേഖ മറുപടി പറയുന്നില്ല. പദ്ധതികളെക്കുറിച്ച്‌ ജനങ്ങളെ ബോധ്യപ്പെടുത്തൂ എന്നാണ് നീതിപീഠം പോലും സര്‍ക്കാരിനോട് പറഞ്ഞത്.

തമിഴ്‌നാട്ടില്‍ കര്‍ഷകരുടെ 800 ഏക്കര്‍ ഭൂമി റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകരെ സംഘടിപ്പിച്ച്‌ സിപിഎം സമരം നടത്തുകയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ഷകദ്രോഹ പരിപാടികളില്‍ നിന്ന് പിന്തിരിയണമെന്നാണ് സിപിഎം തമിഴ്‌നാട് ഘടകത്തിന്റെ ആവശ്യം. സംസ്ഥാനങ്ങളില്‍ മാറി മാറി പ്രയോഗിക്കുന്ന ഈ നിലപാട് മാറ്റത്തിന്റെ നീതീകരണം എന്താണെന്ന് സിപിഎം ജനങ്ങളോട് പറയണം. ജഹാന്‍ഗീര്‍പുരിയില്‍ ഉരുണ്ട വിദ്വേഷത്തിന്റെ ബുള്‍ഡോസര്‍ കേരളത്തിലെ കണിയാപുരത്ത് പൊലീസിന്റെ ബൂട്ടായി നെഞ്ചത്ത് കയറുന്നതിന് വികസനമായി കാണാനാകുമോയെന്ന് സത്യദീപം ചോദിക്കുന്നു.

കെഎസ്‌ആര്‍ടിസിയെ നോക്കുകുത്തിയാക്കി കെ-സ്വിഫ്റ്റിലൂടെ പുതിയ ബസുകള്‍ നിരത്തിലിറക്കുന്നതും വികസനമെന്നാണ് സിപിഎമ്മിന്റെ അവകാശവാദം. വികസന വഴികളില്‍ നാം ഒന്നിച്ച്‌ ഒഴിപ്പിച്ചെടുത്ത പാവപ്പെട്ടവരെക്കുറിച്ച്‌ നയരേഖയിലൊന്നും പറയുന്നില്ല. അവരെ കേള്‍ക്കാതെയാണ് എല്ലാ വികസന വര്‍ത്തമാനങ്ങളും. മൂലംപ്പള്ളിയില്‍ നിന്നും ചെങ്ങറയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഇപ്പോഴും പെരുവഴിയിലാണ്. ഈ വെല്ലുവിളിയെ നിങ്ങള്‍ വികസനമെന്ന് വിളിക്കരുതെന്ന് സത്യദീപം മുന്നറിയിപ്പ് നല്‍കുന്നു.

സത്യദീപം മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം:
നയരേഖയുടെ നാനാര്‍ത്ഥങ്ങള്‍
വികസനത്തിന്റെ രാജ്യമാതൃകയായി കേരളത്തെ അവതരിപ്പിച്ചുകൊണ്ടാണ് 23-ാം പാര്‍ട്ടി സമ്മേളനം കണ്ണൂരില്‍ സമാപിച്ചത്. സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച വികസന നയരേഖ അതുകൊണ്ടുതന്നെ സമ്മേളനാനന്തരവും ചര്‍ച്ചയാകുമെന്നുറപ്പാണ്.

പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നുള്ള വ്യതിചലനമായതിനെ ചിലര്‍ വിമര്‍ശിക്കുമ്ബോള്‍, കേരളത്തിന്റെ പുരോഗതിക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ശക്തമായ നിലപാടെന്ന് പ്രശംസിക്കുന്നവരുമുണ്ട്.

കേരളത്തിന്റെ പശ്ചാത്തല സൗകര്യ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വന്‍തോതില്‍ വിദേശ നിക്ഷേപമാകാമെന്ന നയരേഖ, നാളിതുവരെ പാര്‍ട്ടി പുലര്‍ത്തിപ്പോന്ന മൂലധന സമീപനങ്ങളെ പാടെ നിരാകരിക്കുന്നതാണ്. എഡിബി വായ്പയ്ക്കെതിരെ സമരം ചെയ്ത സഖാക്കളിപ്പോള്‍ കെ. റെയില്‍ പദ്ധതിക്കായി ജപ്പാന്‍ നിക്ഷേപത്തെ ക്ഷണിച്ചു കാത്തിരിക്കുമ്ബോള്‍ വികസനത്തിന്റെ നിര്‍വ്വചനം തന്നെ വ്യത്യസ്തമാവുകയാണ്. വായ്പയെടുത്തു മാത്രമുള്ള വികസനം ഭാവി കേരളത്തിന് വന്‍ ബാധ്യതയാകുമെന്ന വിമര്‍ശനം ഗൗരവമുള്ളതായി സര്‍ക്കാരിനിനിയും ബോധ്യമായിട്ടില്ല.

കേരളത്തിന്റെ വിജ്ഞാന-നൈപുണ്യ-സേവന മേഖലകളില്‍ സ്വകാര്യനിക്ഷേപത്തെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമൂല പരിഷ്‌ക്കരണം പ്രധാനപ്പെട്ട നയം മാറ്റം തന്നെയാണ്. സ്വയംഭരണ കോളേജുകള്‍ക്കെതിരെ അടുത്തകാലം വരെ സമരം നയിച്ച പാര്‍ട്ടിയാണിതെന്നോര്‍ക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമ്ബൂര്‍ണ്ണ പരിഷ്‌ക്കരണം ലക്ഷ്യമാക്കി 2016 ജനുവരിയില്‍ സംഘടിപ്പിച്ച ആഗോള സമ്മേളനത്തെ കരിയോയിലില്‍ മുക്കിയ പാര്‍ട്ടി, ഉന്നത വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ഘടനയിലും സമൂലമാറ്റം നിര്‍േദ്ദശിക്കുമ്ബോള്‍, ചിരിക്കണോ, കരയണോ എന്നറിയാതെ വിഷമിക്കുന്നത് കുട്ടി സഖാക്കള്‍ത്തന്നെയാണ്.

അടുത്ത 25 വര്‍ഷത്തെ കേരളത്തിന്റെ വികസനഭാവിയെ നിര്‍ ണ്ണയിക്കുന്ന പുതിയ വികസന നയരേഖ പ്രത്യയ ശാസ്ത്രശാഠ്യ ങ്ങളെ മാറ്റിവെച്ച്‌ മാറുന്ന കാലത്തിന്റെ മാറ്റങ്ങളെ പിന്തുണയ്ക്കു ന്നതാണെന്ന് അവകാശപ്പെടുന്നു. അപ്പോഴും വികസനം എന്താണെന്നും, ആരുടേതാണെന്നുമുള്ള അടിസ്ഥാന ചോദ്യങ്ങളെ അത് അഭിമുഖീകരിക്കേണ്ടതുണ്ട്. രണ്ട് പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെയും, കോവിഡ് തരംഗങ്ങള്‍ നടുവൊടിച്ച അതിന്റെ സമ്ബദ്ഘടനയെയും സമര്‍ത്ഥമായി സമീപിക്കുന്ന വിധത്തില്‍ അത് സമഗ്രമാകേണ്ടതുണ്ട്. വികസനമായി ആഘോഷിക്കപ്പെടുന്ന പലതും അടി സ്ഥാന വര്‍ഗ്ഗക്ഷേമത്തെ ലക്ഷീകരിക്കാതെ പോകുന്നുവെന്നതാണ് വാസ്തവം. കെ. റെയില്‍ ഉള്‍പ്പെടെയുള്ള വന്‍ പദ്ധതികള്‍ മാത്രം വികസന മാതൃകയായി അവതരിപ്പിക്കപ്പെടുമ്ബോള്‍, അതിനോടൊപ്പമോ, അതിനുമുമ്ബോ പൂര്‍ത്തിയാകേണ്ട ചെറുകിട പദ്ധതികള്‍ അവഗണിക്കപ്പെടുകയാണ്. അതിജനസാന്ദ്രതയും സ്ഥല ലഭ്യതാ പരിമിതിയുമുള്ള നമ്മുടെ സംസ്ഥാനത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങള്‍ കൂടി പരിഗണിച്ചുകൊള്ളുന്ന ജനകീയ പദ്ധതികളാണ് വേണ്ടത്. ‘പദ്ധതികളാദ്യം ജനങ്ങളെ ബോധ്യപ്പെടുത്തൂ’ എന്നാണ് ഉന്നത നീതി പീഠം സര്‍ക്കാരിനോടാവശ്യപ്പെട്ടത്. അടുത്ത നാലു വര്‍ഷത്തേക്കുള്ള വികസന മുദ്രാവാക്യം എന്നതിനപ്പുറം കെ. റെയില്‍ പദ്ധതി ഒന്നുമല്ലെ ന്നും, ഒന്നുമാകില്ലെനും സംശയിക്കുന്നവരുണ്ട്. ഇടത് ‘വായ്പാ സര്‍ക്കാരിനു’ മുമ്ബില്‍ മറ്റെന്തു വഴിയെന്നു പരിതപിക്കുന്നവര്‍ക്കുള്ള ആശ്വാസ പദ്ധതി തന്നെയിത്.

ഇതിനിടയില്‍, തമിഴ്‌നാട്ടില്‍ കര്‍ഷകരുടെ 800 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള ‘എക്സ്പ്രസ് വെ’ പദ്ധതിക്കെതിരെ, കോയമ്ബത്തൂരില്‍ കര്‍ഷകര്‍ ആരംഭിച്ച സമരത്തിന് സിപിഎം. പിന്തുണ നല്കിയിരിക്കുകയാണ്. കര്‍ഷക ദ്രോഹ നടപടിയില്‍ നിന്നും സര്‍ ക്കാര്‍ പിന്തിരിയണമെന്നാണ് സിപിഎം. തമിഴ്‌നാട് ഘടകത്തിന്റെ നിലപാട്. നിലപാടുകളുടെ ഈ സ്ഥലം മാറ്റത്തിന് നീതീകരണമെന്താണ്? ജഹാംഗീര്‍ പുരിയിലുരുണ്ട വിദ്വേഷ ബുള്‍ഡോസര്‍ കണിയാപുരത്ത് പൊലീസ് ബൂട്ടായി പാവപ്പെട്ടവരുടെ നെഞ്ചത്തു കയറുന്നതിനെ വികസനമായി കാണാമോ എന്ന ചോദ്യമുണ്ട്.

നെല്‍വയല്‍ നികത്തി കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കാനനുവദിച്ചും, സുപ്രീംകോടതി പൂട്ടിച്ച ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കിയും പുതിയ വികസന വഴിവെട്ടി ഇടതു സര്‍ക്കാര്‍ കുതിക്കു മ്ബോള്‍ നാട്ടുകാരെ ഭയപ്പെടുത്തി പൊലീസ് രാജിലൂടെ മാത്രം ഉറപ്പാക്കുന്ന വികസനം ആരുടേതാണെന്ന ചോദ്യമുണ്ട്. പുതിയ പദ്ധതി ചര്‍ച്ചകള്‍ അരങ്ങു തകര്‍ക്കുമ്ബോള്‍ പാതി വഴിയില്‍ പാഴായിപ്പോകുന്ന പദ്ധതികളും ചര്‍ച്ചയാകണം. ജനറം പദ്ധതിയിലൂടെ നല്കപ്പെട്ട വോള്‍വോ ബസുകള്‍ തുരുമ്ബെടുത്ത് നശിക്കുമ്ബോള്‍, കെ. എസ്.ആര്‍.ടി.സിയെ നോക്കുകുത്തിയാക്കി കെ. സിഫ്റ്റിലൂടെ പുതിയ ബസുകള്‍ നിരത്തിലിറക്കിയതാണ് വികസന ചരിതത്തിലെ ഒടുവിലത്തെ അപചയഖണ്ഡം.

മാറ്റിവരയ്ക്കപ്പെടുന്ന വികസന ഭൂപടത്തില്‍ നിന്നും നിരന്തരം മാറ്റി നിര്‍ത്തപ്പെടുന്ന മഹാഭൂരിപക്ഷമുണ്ട്. വികസന ‘വഴി’കളില്‍ നിന്നും നാം ഒഴിപ്പിച്ചൊഴിവാക്കിയ പാവപ്പെട്ടവരാണവര്‍. അവരെ കേള്‍ക്കാതെയായിരുന്നു, എക്കാലവും നമ്മുടെ വലിയ വായിലെ വികസന വര്‍ത്തമാനങ്ങള്‍! മൂലമ്ബള്ളിയില്‍നിന്നും ചെങ്ങറയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പെരുവഴിയില്‍ ത്തന്നെയാണ്. ജനങ്ങളോടുള്ള വെല്ലുവിളിയെ വികസനമെന്ന് വിളിക്കരുത്.

ആസൂത്രണത്തെ ജനകീയമാക്കിയ പാരമ്ബര്യമുള്ള പാര്‍ട്ടിയിപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമാകാത്ത വികസന പരിപാടികളെ വികസിപ്പിക്കുന്ന തിരക്കിലാണ്. തിരക്കൊഴിഞ്ഞ് തിരിഞ്ഞു നോക്കുമ്ബോള്‍, പാര്‍ട്ടിയുണ്ടാകും, പുറകില്‍ ജനങ്ങളുണ്ടാകുമോ…?

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പത്തുജില്ലകളില്‍ കാലാവസ്ഥാ വകുപ്പ്...

വിഡി സതീശന്‍ പെരുംനുണയന്‍ ; എല്ലാ കാര്യത്തിലും സത്യവിരുദ്ധ നിലപാടെന്ന് ശിവന്‍കുട്ടി

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പെരുംനുണയന്‍ ആണെന്ന് മന്ത്രി വി...

പെരുമാറ്റച്ചട്ടലംഘനം ; സി വിജില്‍ ആപ്പ് വഴി ആകെ ലഭിച്ചത് 2,09,661 പരാതികള്‍

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ്...

എടത്വ പാലത്തിന്റെ നടപ്പാത നിർമ്മാണം ; കേരള റോഡ് ഫണ്ട് ബോർഡിന്റെ നിർദ്ദേശം അവഗണിച്ചു

0
എടത്വ : പ്രധാന പാലത്തിന്റെ കൈവരികളിലൂടെ ചേർന്ന് കടന്ന് പോകുന്ന ടെലിഫോൺ...