മറ്റ് അംഗങ്ങളില്‍ നിന്ന് ആക്രമണം നേരിടുന്നു ; പരാതിയുമായി സിസ്റ്റർ ലൂസി കളപ്പുര

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി :  എഫ്സിസി മഠത്തിൽ സത്യാഗ്രഹ സമരം ചെയ്യുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് നേരെ അക്രമണം ഉണ്ടായതായി പരാതി. മഠത്തിലുളള മറ്റ് അംഗങ്ങളിൽ നിന്ന് ആക്രമണം നേരിട്ടതായി  ലൂസി കളപ്പുര വെള്ളമുണ്ട പോലീസിൽ പരാതി നൽകി. കാരക്കാമല എഫ്സിസി മഠം അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നാരോപിച്ചാണ് സമരം.

ഈ മാസം ആറിന് മഠത്തിൽ വെച്ച് മറ്റ് അംഗങ്ങൾ ശാരീരികമായി ഉപദ്രവിച്ചു എന്നും കോടതി വിധി അട്ടിമറിക്കപ്പെടുകയാണെന്നും കാണിച്ചാണ് സിസ്റ്റർ ലൂസി വെള്ളമുണ്ട പോലീസിൽ പരാതി നൽകിയിരിക്കുന്നത്. നിരന്തരം മാനസികവും ശാരീരികവുമായ ആക്രമണങ്ങൾ തുടരുകയാണ്. ഭക്ഷണം ഉൾപ്പെടെ നിഷേധിക്കുകയാണ്. നീതി കിട്ടും വരെ സമരം തുടരുമെന്നും ലൂസി കളപ്പുര പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളമുണ്ട പോലീസ് ലൂസി കളപ്പുരയുടെ മൊഴി രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...