വിസ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍തട്ടി , കോന്നി സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : വിസ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍തട്ടിയ കോന്നി സ്വദേശി അറസ്റ്റില്‍ . ഇളകൊള്ളൂര്‍ അജിത് ഭവനത്തില്‍ അജയകുമാറാണ് അറസ്റ്റിലായത്. അമ്പലപ്പുഴ എസഐയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയതത്. പുറകക്കാട് സ്വദേശിയായ ശരത്തിന് വിദേശത്തേയക്കു പോകാന്‍ വിസ നല്‍കാമെന്ന് പറഞ്ഞ് പലപ്പോഴായി 2ലക്ഷത്തിലേറെ രൂപ കൈക്കലാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ആദ്യം ശരത്തില്‍ നിന്ന് വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കി 25000 രൂപ മേടിച്ചെടുത്തു വിശ്വാസം ഉണ്ടാക്കിയെടുത്തശേഷം ബാക്കിത്തുക ഗ്രീന്‍ ജോബ് കോണ്‍സുലേറ്റന്‍സി എന്ന പേരില്‍ അജയകുമാര്‍ നടത്തുന്ന സ്ഥാപനം വഴി വാങ്ങിയെടുക്കുകയായിരുന്നു. വിസയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പാസ്സപോര്‍ട്ട് വാങ്ങി റഷ്യയില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് സ്റ്റാമ്പ് ചെയ്ത് കബളിപ്പിച്ചു.

വിസാകാലാവധി കഴിഞ്ഞിട്ടും പോകാന്‍ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പിന്‍റെ ആഴം മനസ്സിലായത്. തുടര്‍ന്ന് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കുകയും അതിന്‍ പ്രകാരം കേസ്സെടുത്ത് അന്വേഷണം ആരംഭിച്ച എസ്‌ഐ എസ്. ദ്വിജീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അജയകുമാറിനെ പത്തനംതിട്ടയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...