മാവേലിക്കരയിൽ സഹോദരന്റെ ഭാര്യയുടെ 13.5 പവൻ സ്വർണം കവർന്ന് അനുജത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മാവേലിക്കരയിൽ സഹോദരന്റെ ഭാര്യയുടെ 13.5 പവൻ സ്വർണം കവർന്ന് അനുജത്തി. സംഭവത്തിൽ ആറുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അനുജത്തി ഉൾപ്പെടെ രണ്ട് പേർ പ്രായപൂർത്തിയാവാത്തവരാണ്. മലപ്പുറം സ്വദേശിയായ യുവാവും കേസിൽ പ്രതിയാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് പെണ്‍കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്ന് മോഷ്ടിച്ചത്. സ്വര്‍ണം ജ്വല്ലറിയില്‍ വിറ്റ് കിട്ടിയ പണത്തില്‍ നിന്ന് അഞ്ചു ലക്ഷം രൂപ അമ്മയുടെ കൈയില്‍ കൊടുക്കുകയും ചെയ്തു. വീട് പെയിന്‍റടിക്കാനും മോടി പിടിപ്പിക്കാനുമാണ് പണം നല്‍കിയത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സഹോദരന്‍റെ ഭാര്യ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

പെയിന്‍റ് പണിക്കാര്‍ മോഷണം നടത്തിയെന്നാണ് ആദ്യം കരുതിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പെയിന്‍റ് പണിക്കാരെ ചോദ്യം ചെയ്തതില്‍ നിന്ന് അവരല്ല മോഷണം നടത്തിയതെന്ന് മനസിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിന്‍റെ സഹോദരിയാണ് സ്വര്‍ണം മോഷ്ടിച്ചതെന്ന് മനസിലായത്. മലപ്പുറം സ്വദേശിയായ അരുണിനെ പിടികൂടിയാല്‍ മാത്രമേ ബാക്കി പണം എന്ത് ചെയ്തു എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കൂ എന്നാണ് പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...