തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : നെടുങ്കണ്ടത്ത് നിന്നും തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു. മീനാക്ഷി (12), അബിനയ (16) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് തിരുച്ചന്തൂരിൽ തീർത്ഥാടനത്തിന് പോയതായിരുന്നു ഇരുവരും. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പോസ്റ്റമോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരിയും തേനി സ്വദേശികളായ ശങ്കറിന്റെയും ലക്ഷ്മിയുടെയും മക്കളാണ് മരിച്ചത്.

തേനിയിൽ നിന്നും തിരുച്ചന്തൂരിലേക്കുള്ള യാത്രയ്ക്കിടിയിൽ കുടുംബം തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി. താമ്രപർണി നദിയിൽ കുളിക്കുന്നതിനിടെ കുട്ടികൾ മുങ്ങിത്താഴുകയാണ് ഉണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...