തന്ത്രിയുടെ ജാമ്യം റദ്ദാക്കണം ; രണ്ടാം കേസിലും ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശബരിമല സ്വർണ്ണകൊള്ളയിൽ രണ്ടാമത്തെ കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹർജി രണ്ടും ഒരുമിച്ച് പരി​ഗണിക്കാനായി മാറ്റിയിട്ടുണ്ട്. ശബരിമല ദ്വാരപാലക പാളി കേസിൽ 41ാം ദിവസം ജാമ്യം കൊടുത്തതിനെതിരെ, കണ്ഠര് രാജീവര്‍ക്ക് കേസിൽ സുപ്രധാനമായ പങ്കുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് ഡിജിറ്റലായും മൊഴികളായും രാജീവരരും കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുളള ബന്ധത്തിന്‍റെ തെളിവുകളുണ്ട് എന്നാണ് പറയുന്നത്. അദ്ദേഹത്തിന്‍റെ അനുജ്ഞ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ശബരിമലയിലെ വിശേഷപ്പെട്ട വസ്തുക്കള്‍ പുറത്തു കൊണ്ടുപോകുമ്പോള്‍ എങ്ങനെയാണ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതെന്ന് അദ്ദേഹത്തിനറിയാം.

അതായത് ആഴത്തിലുളള ബന്ധം പ്രതികളുമായി കണ്ഠര് രാജീവര്‍ക്കുണ്ട്. അതിന് തെളിവുകളുണ്ട്. ഈ കാര്യങ്ങളൊന്നും തന്നെ കീഴ്ക്കോടതി പരിശോധിക്കാതെയാണ് തെളിവിന്റെ കണികയില്ലെന്ന് പറഞ്ഞ് ജാമ്യം നല്‍കിയതെന്നാണ് രണ്ടാം കേസിലും പറയുന്നത്. ദ്വാരപാലക പാളി കേസിലാണ് അപ്പീല്‍ കൊടുത്തത്. അത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് കട്ടിളപ്പാളി കേസില്‍ കൂടി അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഈ കേസിലെ ജാമ്യം കൂടി റദ്ദാക്കണമെന്നാണ് ആവശ്യം. രണ്ട് കേസുകളും ഒരുമിച്ച് പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....