അടൂരില്‍ പോര് തുടങ്ങി – മൂന്ന് മുന്നണികളും സജീവം ; പ്രിജി കണ്ണന്‍ (LDF), സി.വി ശാന്തകുമാര്‍ (UDF), പന്തളം പ്രതാപന്‍ (NDA)

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ നിയോജക മണ്ഡലത്തില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്ത് സജീവമാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രിജി കണ്ണനും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അഡ്വ.സി.വി ശാന്തകുമാറും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പന്തളം പ്രതാപനുമാണ് അടൂരില്‍ ജനഹിതം പരിശോധിക്കുന്നത്. ഇടതുപക്ഷ മുന്നണിയില്‍ സി.പി.ഐ ആണ് സംവരണ മണ്ഡലമായ ഇവിടെ മത്സരിക്കുന്നത്. നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും സിറ്റിംഗ് എം.എല്‍.എയുമായ ചിറ്റയം ഗോപകുമാര്‍ തുടര്‍ച്ചയായി മൂന്നു ടേം ആയതിനാല്‍ ഇക്കുറി സീറ്റില്ല. പകരം പ്രിജി കണ്ണന്‍ ആണ് മത്സര രംഗത്ത്. യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ആശയക്കുഴപ്പങ്ങളും തര്‍ക്കങ്ങളും ഉണ്ടായിരുന്നു. അടൂര്‍ നഗരസഭയുടെ മുന്‍ ചെയര്‍മാന്‍ ബാബു ദിവാകരന്‍ അടൂരില്‍ മത്സരിക്കുവാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അടൂര്‍ സ്വദേശിയായ ഇദ്ദേഹത്തെ തഴഞ്ഞുകൊണ്ട് കോന്നി സ്വദേശിയായ സിവി ശാന്തകുമാറിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഇദ്ദേഹം പാര്‍ട്ടി വിട്ട് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നിരുന്നു. കുന്നത്തുനാട്‌ മണ്ഡലത്തില്‍ ഇദ്ദേഹം സ്ഥാനാര്‍ഥിയാണ്.

സി.പി.ഐ സിറ്റിംഗ് സീറ്റായ അടൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പ്രിജി കണ്ണന്‍ നിലവില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് നെടുമ്പന ഡിവിഷനില്‍ നിന്നുള്ള അംഗമാണ്‌. എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സര്‍വ്വകലാശാലാ സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം എസ്.എന്‍ വനിതാ കോളേജില്‍ നിന്നും ബിരുദവും കൊല്ലം എസ്.എന്‍ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും പത്തനാപുരം മൗണ്ട് താബോര്‍ ട്രയിനിംഗ് കോളേജില്‍ നിന്നും ബി.എഡും കരസ്ഥമാക്കിയിട്ടുണ്ട്. പരേതനായ ജി.ശശിധരന്റെയും അനിതയുടെയും മകളാണ്. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗമായ യു.കണ്ണനാണ് ഭര്‍ത്താവ്. മൂന്നുതവണ മത്സരിച്ചവര്‍ മാറിനില്കണമെന്ന തീരുമാനം സി.പി.ഐ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ചിറ്റയം ഗോപകുമാറിന് പകരം ഇത്തവണ പ്രിജി കണ്ണനെ മത്സരിപ്പിക്കാന്‍ സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ്‌ തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രിജിയുടെ പേരിനെ ചൊല്ലി ചില വിവാദങ്ങള്‍ നിലനിന്നിരുന്നു.

സിവി ശാന്തകുമാറാണ് അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി. അടൂരില്‍ ജനിച്ച അദ്ദേഹം പത്തനംതിട്ട, അടൂര്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന യുവ അഭിഭാഷകനാണ്. പന്തളം എന്‍.എസ്.എസ് കോളേജില്‍ നിന്നും പ്രീഡിഗ്രിയും തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ നിന്നും ബിരുദവും തൃശൂര്‍ ലോ അക്കാദമിയില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. കെ.എസ്.യു വിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ശാന്തകുമാര്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ദളിത്‌ കോണ്‍ഗ്രസിന്റെയും പദവികള്‍ വഹിച്ചുകൊണ്ട് സജീവ പ്രവര്‍ത്തകനായി വളര്‍ന്നു. നിരവധി ജനകീയ സമരങ്ങള്‍ മുന്നില്‍ നിന്ന് നയിക്കുകയും പോലീസ് ലാത്തി ചാര്‍ജ്ജുകളും ജയില്‍ വാസവും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മറ്റിയുടെ എസ്.സി ഡിപ്പാര്‍ട്ട്മെന്റ് ദേശീയ കോ ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.

ഇരുപത്തൊന്നാം വയസില്‍ പഞ്ചായത്ത് അംഗമായി. തുടര്‍ച്ചയായി ഇരുപത് വര്‍ഷം ജനപ്രതിനിധിയായ ഇദ്ദേഹം മൂന്നുതവണ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അംഗവും രണ്ട് തവണ കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു. ഇപ്പോള്‍ അരുവാപ്പുലം ആറാം വാര്‍ഡ്‌ കല്ലേലിയിലെ ജനപ്രതിനിധിയാണ്. സഹകരണ മേഖലയിലും സജ്ജീവമായ ശാന്തകുമാര്‍ മൂന്നു തവണ വകയാര്‍ സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തിരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ് പ്രസിഡണ്ടായി 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. പരേതനായ സി.എസ് വാസുവിന്റെയും കെ.കെ തങ്കമ്മയുടെയും മകനാണ്.  ഭാര്യ – നിശാ ബാബു (തദ്ദേശ സ്വയംഭരണ വകുപ്പ് ഓവര്‍സിയര്‍), മക്കള്‍ – ഇമാ ശങ്കരി(5), വാസുദേവ് (2).

ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ അഡ്വ.പന്തളം പ്രതാപനാണ് അടൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി.2021 ലെ തിരഞ്ഞെടുപ്പിലും ഇദ്ദേഹം മത്സരിച്ചിരുന്നു. ബി.ജെ.പി യില്‍ ചേരുന്നതിന് മുമ്പ് കെ.പി.സി.സി സെക്രട്ടറി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം, പന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.ജെ.പി യുടെ വിജയയാത്രയുടെ സമാപന ചടങ്ങില്‍ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായില്‍ നിന്നും ഇദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് എന്‍.ഡി.എ അടൂരില്‍ പ്രചാരണം നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...