ശബരിമല സ്വർണക്കൊള്ളയിൽ എസ് ഐ ടി അന്വേഷണം തൃപ്തികരമെന്ന് റവാഡ ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ എസ് ഐ ടി അന്വേഷണം തൃപ്തികരമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കോടതി മേൽനോട്ടത്തിലാണ് അന്വേഷണം. കോടതി മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ഡിജിപി പറഞ്ഞു. ശബരിമലയിൽ ഭക്തർ നേരിടുന്ന അതിക്രമങ്ങളിൽ പോലീസിനെതിരെയുള്ള പരാതി ഗൗരവകരമായി കാണും. ഭക്തർക്ക് സൗകര്യം ഒരുക്കുകയാണ് പൊലീസിന്റെ ഉത്തരവാദിത്വം. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്ന് റവാഡ ചന്ദ്രശേഖർ പറഞ്ഞു. മണ്ഡല പൂജയ്ക്ക് തിരക്ക് വർദ്ധിക്കുമെന്നതിനാൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്ന് . ഭക്തർ പോലീസുമായി സഹകരിക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെട്ടു. തങ്ക അങ്കി വരുന്ന ദിവസം മാത്രമാണ് ഭക്തർക്ക് നിയന്ത്രണമുണ്ടാവുക. ബാക്കി സമയങ്ങളിൽ പഴയതുപോലെതന്നെ ദർശനം നടത്താമെന്ന് റവാഡ ചന്ദ്ര ശേഖർ വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കണം ; യുദ്ധാധികാര പ്രമേയം പാസാക്കി യുഎസ് സെനറ്റ്

0
വാഷിം​ഗ്ടൺ: ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുദ്ധാധികാര പ്രമേയം...

ലേണേഴ്സ് ലൈസൻസ് എടുക്കാൻ ആലത്തൂര്‍ ആര്‍ടി ഓഫീസിലേക്ക് വന്നത് സ്കൂട്ടി ഓടിച്ചുകൊണ്ട് ; യുവതിക്കും...

0
പാലക്കാട്: ആലത്തൂരിൽ ലേണേഴ്സ‌് ലൈസൻസിനുള്ള പരീക്ഷയെഴുതാൻ മോട്ടോർവാഹന ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചുവന്ന...

ആര്‍ഡിഒ അനുമതി കിട്ടി ; വാണിയപ്പാറ പളളിയിലെ ദുരൂഹ കല്ലറ ഇന്ന് തുറക്കും

0
കണ്ണൂർ: വാണിയപ്പാറ പളളിയിലെ ദുരൂഹകല്ലറ ഇന്ന് തുറക്കും. കല്ലറ തുറക്കാൻ ആർഡിഓ...

ഓപ്പറേഷന്‍ തൂഫാന്‍ ; ഗുണ്ടയുടെ വീട്ടില്‍ നിന്നും പിടികൂടിയ തിമിംഗല ഛര്‍ദി വനംവകുപ്പിന് കൈമാറി

0
കായംകുളം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ഗുണ്ട നിധീഷിന്റെ വീട്ടിൽ നിന്ന് പോലീസ്...