രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി

For full experience, Download our mobile application:
Get it on Google Play

അടൂർ : മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി. ലാപ്‌ടോപിന് വേണ്ടിയായിരുന്നു അടൂരിലെ വീട്ടിലെ പരിശോധന. പത്ത് മിനിറ്റ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. യുവതിയെ പീഡിപ്പിച്ച തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ചായിരുന്നു തെളിവെടുപ്പ്. വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചു. പാസ്‌വേര്‍ഡ് നല്‍കാത്തതിനാല്‍, രാഹുലിന്റെ ഫോണ്‍ സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് തുറന്ന് പരിശോധിക്കാനാണ് തീരുമാനം.

ഇന്നലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പുലര്‍ച്ചെ അഞ്ചേ മുക്കാലോടെ അന്വേഷണ സംഘം രാഹുല്‍ മാങ്കൂട്ടത്തിലുമായി പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ നിന്നുമിറങ്ങി. കനത്ത പോലീസ് സുരക്ഷയിലായിരുന്നു തിരുവല്ലയിലേക്കുള്ള യാത്ര. ക്ലബ് സെവന്‍ ഹോട്ടലിലെ 408ാം നമ്പര്‍ മുറിയിലായിരുന്നു തെളിവെടുപ്പ്. ഹോട്ടലില്‍ എത്തിയതും മുറിയില്‍ പോയതും രാഹുല്‍ സമ്മതിച്ചു. അതിജീവിതയുമായി സംസാരിക്കാനാണ് എത്തിയതെന്നാണ് രാഹുല്‍ തെളിവെടുപ്പിനിടെ പറഞ്ഞത്. പീഡിപ്പിച്ചെന്ന പരാതിയില്‍ മറുപടി നല്‍കിയില്ല. രാഹുല്‍ ബിആര്‍ എന്ന രജിസ്റ്ററിലെ പേര് നിര്‍ണായക തെളിവായി എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ ചോദ്യത്തോട് ഇന്നും രാഹുല്‍ പ്രതികരിച്ചില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....