കെ എം മാണി ഫൗണ്ടേഷന് നഗരത്തില്‍ സ്ഥലം അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുന്‍ മന്ത്രി കെ.എം. മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായുള്ള കെ എം മാണി ഫൗണ്ടേഷന് നഗരത്തില്‍ സ്ഥലം അനുവദിച്ചു. 25 സെൻറ് സ്ഥലമാണ് അനുവദിച്ചത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രമായ കവടിയാറിലാണ് ഭൂമി അനുവദിച്ചത്. മന്ത്രി സഭാ യോഗത്തിലാണ് പ്രഖ്യാപനം. മുന്നണി മാറ്റ ചർച്ചകൾക്കിടെയാണ് ഭൂമി ദാനം. കോടിയേരി പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു. കോടിയേരി പഠന ഗവേഷണ കേന്ദ്രത്തിന് 1.139 ഏക്കർ ഭൂമി അനുവദിച്ചു. തലശേരി വാടിക്കകത്താണ് ഭൂമി അനുവദിച്ചത്.

തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് ഫൗണ്ടേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി തീരുമാനമെടുത്തത്. ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്‌ക്കോ നല്‍കാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷന് സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടുള്ളത്. പാലാ നിയോജക മണ്ഡലം രൂപീകരിച്ചതു മുതല്‍ തുടര്‍ച്ചയായി 13 തവണ വിജയിച്ച കെഎം മാണി ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായി ചുമതല വഹിച്ചതിന്റെയും റോക്കോഡും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 25 വര്‍ഷം മന്ത്രിയായിരുന്ന അദ്ദേഹം 13 ബജറ്റുകള്‍ അവതരിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...