തന്ത്രി വാജി വാഹനം കൊണ്ടുപോയതിൽ കൂടുതൽ അന്വേഷണത്തിന് എസ്ഐടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല തന്ത്രി വാജി വാഹനം കൊണ്ടുപോയതിൽ കൂടുതൽ അന്വേഷണത്തിന് എസ്ഐടി. തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ വാജിവാഹനം ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. കൊല്ലം വിജിലൻസ് കോടതിയിലാണ് ഹാജരാക്കിയത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ തന്ത്രിയുടെ വീട്ടിൽ നിന്ന് വാജി വാഹനം പിടിച്ചെടുത്തിരുന്നു. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വച്ചിരിക്കുകയായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ശിൽപ്പമാണ് വാജിവാഹനം. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് ഇത്.

2017ലാണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്. വിവാദങ്ങളെ തുടർന്ന് വാജിവാഹനം തിരികെ നല്‍കാൻ തയ്യാറാണെന്ന് തന്ത്രി ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

അജ്ഞാതരുടെ ആക്രമണം ; ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ കൊല്ലപ്പെട്ടു

0
ലക്നൗ : പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ...

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അന്തരിച്ചു

0
തിരുവനന്തപുരം : മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ (67) അന്തരിച്ചു....

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...