സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ച സംഭവം ; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി

For full experience, Download our mobile application:
Get it on Google Play

നൃൂഡൽഹി : സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി. അദായ നികുതി നടപടി അപലപനീയമാണ്. ബാങ്ക് അകൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനും, ആദായ നികുതി വകുപ്പിനും നൽകിയതാണ്. കേരളത്തിൽ സിപിഐഎം നേതൃത്വം നൽകുന്ന എൽ ഡി എഫ് സർക്കാരിനെതിരായ മോദി സർക്കാരിന്റെ ആസൂത്രിത് നീക്കമാണിത്. സമാനമായ മറ്റൊരു കേസിൽ ആദായ നികുതി വകുപ്പ് സുപ്രിംകോടതിയിൽ പറഞ്ഞത് തെരഞ്ഞെടുപ്പ് സമയത്തു അകൗണ്ട് മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകില്ല എന്നായിരുന്നു. ഇത്തരം നടപടികൾ സ്വീകരിക്കുന്നതിനു മുന്നേ ആദായ നികുതി വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയോ എന്ന് അറിയില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്ന സഹാചാര്യത്തിലെ ഇത്തരം നടപടികൾ സുതാര്യമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്. ബിജെപി തൃശൂരിൽ മത്സരിക്കുന്നത് യാദൃശ്ചികമാണോ. ഭരണഘടനാ അനുചേദം 324പ്രകാരം തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നത് വരെ നടപടികൾ നിർത്തിവെക്കാൻ ആദായ നികുതി വകുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകണമെന്നും കത്തിൽ ആവശ്യം ഉന്നയിച്ചു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തിൽ ഇനി മുട്ടയില്ല ; സ്കൂളുകൾ ഇസ്കോണിന്റെ സസ്യഭക്ഷണത്തിലേക്ക്

0
കൊൽക്കത്ത : സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നൽകുന്ന ഉച്ചഭക്ഷണ മെനുവിൽ...

വിജയിയുടെ സിനിമാ സ്റ്റൈൽ പ്രസംഗത്തെ വിമർശിച്ച് എം.കെ. സ്റ്റാലിൻ

0
ചെന്നൈ : നിയമസഭയിലെ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ പ്രസംഗത്തെ വിമർശിച്ച്...

വീട്ടിലെത്തിയ സഹോദരന്റെ സുഹൃത്തിന് നേരെ ആസിഡ് ആക്രമണം ; പ്രതി പിടിയിൽ

0
പാലക്കാട് : പാലക്കാട് സുഹൃത്തിന്റെ സഹോദരൻ നടത്തിയ ആസിഡ് ആക്രമണത്തിൽ യുവാവിന്...

ബുള്ളറ്റിൽ നിയമലംഘനങ്ങളുടെ ഘോഷയാത്ര ; വസ്ത്രത്തിലെ സൂചനയിൽ കുടുങ്ങി യുവാവ് ; 23,750 രൂപ...

0
കാക്കനാട് : ഹെൽമെറ്റില്ല, നമ്പർ പ്ലേറ്റില്ല, ഇൻഷുറൻസുമില്ല. അതിനുമപ്പുറം സൈലൻസറിൽ നിന്ന്...