Friday, June 28, 2024 4:38 pm

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 14ല്‍ 12 ​നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങളി​ലും സി​റ്റി​ങ്​ എം.​എ​ല്‍.​എ​മാ​ര്‍ ത​ന്നെ മ​ത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 14ല്‍ 12 ​നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങളിലും സി​റ്റി​ങ്​ എം.​എ​ല്‍.​എ​മാ​ര്‍ ത​ന്നെ മത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത​യേ​റി. യു.​ഡി.​എ​ഫി​ന്റെ  ഒ​ന്‍പ​തി​ല്‍ ക​ള​മ​ശ്ശേ​രി​യി​ല്‍ മാ​ത്ര​മാ​ണ്​ അ​വ്യ​ക്ത​ത. എ​ല്‍.​ഡി.​എ​ഫി​ന്റെ  അ​ഞ്ച്​ സി​റ്റി​ങ്​ സീ​റ്റി​ല്‍ വൈ​പ്പി​നി​ല്‍ എ​സ്. ശ​ര്‍​മ രം​ഗ​ത്ത്​ ഉ​ണ്ടാ​കി​ല്ല.

യു.​ഡി.​എ​ഫ്​ എം.​എ​ല്‍.​എ​മാ​രാ​യ വി.​ഡി. സ​തീ​ശ​ന്‍ (പ​റ​വൂ​ര്‍), അ​ന്‍​വ​ര്‍ സാ​ദ​ത്ത്​ (ആ​ലു​വ), എ​ല്‍​ദോ​സ്​ കു​ന്ന​പ്പി​ള്ളി (പെ​രു​മ്പാ​വൂ​ര്‍), റോ​ജി എം. ​ജോ​ണ്‍ (അ​ങ്ക​മാ​ലി), അ​നൂ​പ്​ ജേ​ക്ക​ബ്​ (പി​റ​വം), ടി.​ജെ. വി​നോ​ദ്​ (എ​റ​ണാ​കു​ളം), പി.​ടി. തോ​മ​സ്​ (തൃ​ക്കാ​ക്ക​ര), വി.​പി. സ​ജീ​ന്ദ്ര​ന്‍ (കു​ന്ന​ത്തു​നാ​ട്) എ​ന്നി​വ​രാ​ണ്​ വീ​ണ്ടും മത്സരം ഉ​റ​പ്പി​ച്ച​ത്. എ​ല്‍.​ഡി.​എ​ഫി​ല്‍ എ​ല്‍​ദോ എ​ബ്ര​ഹാം (മൂ​വാ​റ്റു​പു​ഴ), എം. ​സ്വ​രാ​ജ്​ (തൃ​പ്പൂ​ണി​ത്തു​റ), കെ.​ജെ. മാ​ക്​​സി (കൊ​ച്ചി), ആ​ന്‍​റ​ണി ജോ​ണ്‍ (കോ​ത​മം​ഗ​ലം) എ​ന്നി​വ​രും മ​ത്സ​രി​ക്കാ​ന്‍ സാ​ധ്യ​ത​യേ​റി.

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍​ അ​റ​സ്​​റ്റി​ലാ​യി ജാ​മ്യ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന മു​സ്ലിംലീഗിലെ വി.​കെ. ഇ​ബ്രാ​ഹീം​കു​ഞ്ഞി​നെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ല്‍ പാ​ര്‍​ട്ടി തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. അദ്ദേഹത്തി​ന്റെ  സ്ഥാ​നാ​ര്‍​ഥി​ത്വം​ അ​ഴി​മ​തി പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കാ​ന്‍ എ​ല്‍.​ഡി.​എ​ഫി​ന്​ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ യു.​ഡി.​എ​ഫില്‍ അ​ഭി​പ്രാ​യ​മു​ണ്ട്. അ​തേ​സ​മ​യം ഇ​ബ്രാ​ഹീം​കു​ഞ്ഞ്​ ത​ന്നെ വേ​ണ​മെ​ന്നാ​ണ്​​ പ്രാ​ദേ​ശി​ക ​നേ​താ​ക്ക​ള്‍ ലീ​ഗ്​ നേ​തൃ​ത്വ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. 2016ല്‍ ​ബാ​ര്‍ കോ​ഴ കേ​സി​ല്‍​പെ​ട്ട കെ. ​ബാ​ബു തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ വീ​ണ്ടും മ​ത്സ​രി​ച്ച​പ്പോ​ള്‍ എം. ​സ്വ​രാ​ജി​നെ ഇ​റ​ക്കി സീ​റ്റ്​ പി​ടി​ച്ചെ​ടു​ത്ത​പോ​ലെ ഇ​ബ്രാ​ഹീം​കു​ഞ്ഞ്​ സ്ഥാ​നാ​ര്‍​ഥി​യാ​യാ​ല്‍ എ.​എ. റ​ഹീ​മി​നെ​യോ മു​ഹ​മ്മ​ദ്​ റി​യാ​സി​നെ​യോ രം​ഗ​ത്തി​റ​ക്കു​മെ​ന്ന്​ പ്ര​ചാ​ര​ണ​മു​ണ്ട്. എ​ന്നാ​ല്‍ പാ​ര്‍​ട്ടി പ്രാദേശി​ക നേ​തൃ​ത്വം കെ. ​ച​ന്ദ്ര​ന്‍​പി​ള്ള, അ​ഡ്വ. മു​ജീ​ബ്​ റ​ഹ്​​മാ​​ന്‍ എ​ന്നി​വ​രു​ടെ പേ​രാ​ണ്​ നി​ര്‍​ദേ​ശി​ക്കു​ന്ന​ത്.

ആ​റു​ത​വ​ണ എം.​എ​ല്‍.​എ​യാ​യ എ​സ്. ശ​ര്‍​മ ഇ​ക്കു​റി​ ഉ​ണ്ടാ​കി​ല്ലെ​ന്ന്​ ഉ​റ​പ്പാ​യി​ട്ടു​ണ്ട്. പ​ക​രം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ചെ​റാ​യി ഡി​വി​ഷ​നി​ല്‍​നി​ന്ന്​ വി​ജ​യി​ച്ച എം.​ബി. ഷൈ​നി​ക്കാ​ണ്​ സാ​ധ്യ​ത. മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍ വൈപ്പി​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി​യും ജി​ല്ല എ​ക്‌​സി​ക്യൂ​ട്ടി​വ്‌ അം​ഗ​വു​മാ​ണ്‌. കു​ന്ന​ത്തു​നാ​ട് ഇ​രു​മു​ന്ന​ണി​ക്കും ഭീ​ഷ​ണി​യാ​യ ട്വ​ന്‍​റി20​യെ ലീ​ഗ്​ നേ​താ​വ്​ മു​ന​വ്വ​റ​ലി ത​ങ്ങ​ളും തു​ട​ര്‍​ന്ന്​ ഉ​മ്മ​ന്‍ ചാ​ണ്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല എ​ന്നി​വ​ര​ട​ങ്ങു​ന്ന കോ​ണ്‍​ഗ്ര​സ്​ സം​ഘ​വും സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. യു.​ഡി.​എ​ഫ്​​ അ​നു​കൂ​ല നി​ല​പാ​ട്​ എ​ടു​ക്കാ​ന്‍ ട്വ​ന്‍​റി20​ക്ക്​ മേ​ല്‍ ചെ​ല​ു​ത്തി​യ സ​മ്മ​ര്‍​ദം ഫ​ലി​ച്ച​താ​യാ​ണ്​ സൂ​ച​ന.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ

0
നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന...

ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് പുതിയ സംവിധാനം ; അപേക്ഷകൾ 71 ഡെപ്യൂട്ടി കളക്ടർമാർ...

0
തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ...

അപകടക്കെണിയായി കിളിയങ്കാവ് കവലയിലെ വെള്ളക്കെട്ട് ; ദുരിതത്തില്‍ യാത്രക്കാര്‍

0
പെരുമ്പെട്ടി : പാതയിലെ വെള്ളക്കെട്ട് വാഹനങ്ങൾക്കും കാൽനടയാത്രികർക്കും ഒരുപോലെ ഭീഷണിയാകുന്നു. പിസി...

കോട്ടയത്ത് സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം

0
കോട്ടയം: കോട്ടയം ആർപ്പൂക്കരയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികൻ മരിച്ചു....