പ്രളയഭൂമിയിൽ അ​വ​ഗണനകൾ എണ്ണിപ്പറഞ്ഞ് അഡ്വ.കെ.ശിവദാസൻ നായർ

For full experience, Download our mobile application:
Get it on Google Play

കുമ്പനാട് : ആറന്മുള നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ കെ ശിവദാസൻ നായരുടെ കോയിപ്രം ​ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനപരിപാടി ആർഎസ്പി ജില്ലാ സെക്രട്ടറി അഡ്വ ജോർജ്ജ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. പ്രളയത്തിൽ നഷ്ടം നേരിട്ട വ്യാപാരികൾക്ക് നാളിതുവരെ യാതൊരു സഹായവും ചെയ്യാത്ത സർക്കാർ അനർഹർക്ക് സഹായം വാരിക്കോരി നൽകിയതായി അദ്ദേഹം പറഞ്ഞു.

കോയിപ്രം ചെറുവള്ളിപ്പടിയിൽ നിന്നാണ് സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. പ്രളയകാലത്ത് ചെറുവള്ളിപ്പടിയിൽ നൂറ് കണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. ആളുകളെ രക്ഷപെടുത്തണമെന്നാവശ്യപ്പെട്ട് ചെറുവള്ളിപ്പടിയിൽ ആരോ വരച്ച സ്കെച്ച് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ സ്ഥാനാർഥി തന്റെ പ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടി.

പര്യടന പരിപാടിയിൽ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണമല, അന്നപൂർണ ദേവി, എ സുരേഷ് കുമാർ, ഷാം കുരുവിള, ജോർജ്ജ് കുന്നപ്പുഴ, സുബിൻ നീറുംപ്ളാക്കൽ, അനിൽകുമാർ, സി കെ ശശി, ആശ സി ജി എന്നിവർ പ്രസം​ഗിച്ചു. കരിയിലമുക്ക്, കുന്നത്തുംകര മീനാറംകുന്ന് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം നെല്ലിമലയിൽ സമാപിച്ചു.

ഉച്ചക്ക് ശേഷം കനത്ത മഴയെതുടർന്ന് കുമ്പനാട് നടന്ന സ്വീകരണ പരിപാടി അല്പ സമയം നിർത്തിവെച്ചു. തുടർന്ന് മഴയെ അവ​ഗണിച്ച് ചെമ്പകശ്ശേരിപ്പടി , മുട്ടുമൺ, ഐരക്കാവ്, വള്ളിക്കാല, കുറവൻകുഴി എന്നിവിടങ്ങളിൽ നടത്തിയ പര്യടനത്തിന് ശേഷം തെറ്റുപാറയിൽ സമാപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...