കാ​ണാ​ന്‍ സു​ന്ദ​ര​മെ​ങ്കി​ലും കാ​യ​ലി​ല്‍ അ​പ​ക​ട​ക​ര​മാ​യി നി​റ​യു​ക​യാ​ണ്​ ജെ​ല്ലി ഫി​ഷ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കാ​ണാ​ന്‍ സു​ന്ദ​ര​മെ​ങ്കി​ലും കാ​യ​ലി​ല്‍ അ​പ​ക​ട​ക​ര​മാ​യി നി​റ​യു​ക​യാ​ണ്​ ജെ​ല്ലി ഫി​ഷ്. ക​ട​ലി​ല്‍ വളരുന്ന ക​ട​ല്‍​ചൊ​റി​യെ​ന്ന്​ വി​ളി​ക്ക​പ്പെ​ടു​ന്ന ജെ​ല്ലി ഫി​ഷി​നെ​ അ​ടു​ത്തി​ടെ എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ കാ​യ​ലു​ക​ളി​ലും ക​ണ്ടെ​ത്തി. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ ജെ​ല്ലി ഫി​ഷ്​ നി​റ​ഞ്ഞ്​ കാ​യ​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം നടത്താ​നാ​കാ​ത്ത സ്ഥി​തി​വ​രു​ന്നു​ണ്ട്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്ത്​ അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​ക്ഷി സ​ര്‍​വേ​ക്കി​ടെ പെ​രു​മ്പ​ളം ബോ​ട്ടു​ജെ​ട്ടി​ക്ക്​ സ​മീ​പ​ത്ത്​ ജെ​ല്ലി ഫി​ഷി​നെ ക​ണ്ടെ​ത്തി​യെ​ന്ന്​ സ​ര്‍​വ്വേ​യി​ല്‍ പ​​ങ്കെ​ടു​ത്ത ഫോ​​ട്ടോ​ഗ്രാ​ഫ​ര്‍ പി.​ആ​ര്‍. രാ​ജീ​വ്​ പ​റ​ഞ്ഞു. തെ​ളി​ഞ്ഞ വെ​ള്ള​മാ​യ​തു​കൊ​ണ്ടാ​ണ്​ ഇ​തി​നെ ക​ണ്ടെ​ത്താ​നാ​യ​ത്. പി​ന്നീ​ട്​ ര​ണ്ടു​വ​ട്ടം ഈ ​പ്ര​ദേ​ശ​ത്ത്​ കൂ​ടു​ത​ല്‍ ജെ​ല്ലി ഫി​ഷി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി.

പ​ഞ്ഞി​ക്കെ​ട്ട് ഒ​ഴു​കി ന​ട​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​മെ​ങ്കി​ലും തൊ​ട്ടാ​ല്‍ ചൊ​റി​ച്ചി​ല്‍ ഉ​ണ്ടാ​ക്കു​ന്ന​താ​ണി​ത്​. ക്രാമ്പിയോ​നെ​ല്ല ഓ​ര്‍​സി​നി, അ​ക്രോ​മി​റ്റ​സ് ഫ്ല​ജ​ല്ലേ​റ്റ​സ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലെ ജെ​ല്ലി ഫി​ഷാ​ണ് ഇ​വ. ഒറ്റക്കും കൂ​ട്ടാ​യും ഇ​വ​യെ കാ​ണാം. ര​ണ്ടു വ​ര്‍​ഷം വ​രെ​യാ​ണ് ആ​യു​സ്സ്​. പൂ​ര്‍​ണ വ​ള​ര്‍​ച്ച​യെ​ത്തി​യ ജെ​ല്ലി​ഫി​ഷ്​ ഒ​ന്ന​ര​ക്കി​ലോ​യോ​ളം ഉ​ണ്ടാ​കും. ക​രി​പ്പ​ട്ടി ചൊ​റി എ​ന്നാ​ണ് കേ​ര​ള​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. കേ​ര​ള തീ​ര​ത്തെ ജെ​ല്ലി ഫി​ഷു​ക​ള്‍​ക്ക്​ മാ​ര​ക​വി​ഷം ഇ​ല്ലെ​ങ്കി​ലും തൊ​ട്ടാ​ല്‍ ശ​രീ​ര​ത്തി​ല്‍ ചൊ​റി​ച്ചി​ലും വീ​ക്ക​വും സൃ​ഷ്​​ടി​ക്കാ​നാ​കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...