എ.കെ ആന്റണി ആവശ്യപ്പെട്ട ശിവഗിരി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭാ വെബ്സൈറ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എ.കെ ആന്റണി ആവശ്യപ്പെട്ട ശിവഗിരി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭാ വെബ്സൈറ്റിൽ. ഈ റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നു ആന്റണിയുടെ ആവശ്യം. നിയമസഭാ വെബ്സൈറ്റിൽ റിപ്പോർട്ട് നേരത്തേ തന്നെയുണ്ട്. ശിവഗിരിയിൽ പോലീസ് അതിക്രമം നടന്നിട്ടില്ല, അക്രമാസക്തമായ ജനക്കൂട്ടമാണ് ലാത്തിച്ചാർജിന് കാരണം. ഒന്നോ രണ്ടോ പോലീസുകാരുടെ പെരുമാറ്റം സേനയുടെതായി കാണാൻ ആവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ശിവഗിരിയിലെ പോലീസ് അതിക്രമം ചൂണ്ടിക്കാട്ടി യുഡിഎഫ് ഭരണകാലത്തെ പോലീസ് അതിക്രമങ്ങളെ കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തില്‍ മറുപടിയുമായാണ് എ.കെ ആന്റണി ഇന്നലെ രംഗത്ത് എത്തിയത്.

21 വർഷമായി കേരള രാഷ്ട്രീയത്തിൽ താൻ സജീവമല്ലാതിരുന്നിട്ടും തനിക്കെതിരെ ഏകപക്ഷീയമായ ആക്രമണം നടക്കുന്നുവെന്ന് എ.കെ ആന്റണി ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാലത്തിന് ശേഷമാണ് രാഷ്ട്രീയവിഷയത്തില്‍ പ്രതികരിക്കാനായി ആന്റണി വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തത്. 1995ൽ കോടതി ഉത്തരവ് നടപ്പാക്കാനാണ് ശിവഗിരിയിലേക്ക് പോലീസിനെ അയക്കേണ്ടി വന്നത്. സംഭവങ്ങൾ പലതും നിർഭാഗ്യകരമാണ്. തെരഞ്ഞെടുപ്പിൽ ജയിച്ച സന്യാസിമാർക്ക് അധികാര കൈമാറ്റം നടത്തിയിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി നടപടി നേരിടേണ്ടി വരുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി. ഉത്തരവ് നടപ്പാക്കാൻ എത്തിയവരിൽ പല തരക്കാർ ഉണ്ടായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കി വിജയിച്ചവർക്ക് അധികാരം കൈമാറി. നിയമവാഴ്ച നടപ്പാക്കുകയാണ് ചെയ്തത്. ഇത് സംബന്ധിച്ച് അന്വേഷിക്കാൻ നായനാർ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവിടണം. എന്താണ് അവിടെ സംഭവിച്ചതെന്ന് ജനങ്ങൾ അറിയട്ടെ എന്നും ആന്റണി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...