ശിവഗിരി തീർത്ഥാടനം കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമാക്കി എസ്.എൻ. ഡി.പി യോഗംഅഴൂർ – കൊടുന്തറ പ്രാദേശിക സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തൊണ്ണൂറ്റി രണ്ടാമത് ശിവഗിരി തീർത്ഥാടനം കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമാക്കി എസ്.എൻ. ഡി.പി യോഗം 86-ാം പത്തനംതിട്ട ടൗൺ ശാഖയിലെ അഴൂർ – കൊടുന്തറ പ്രാദേശിക സമിതി. കഴിഞ്ഞ 28 വർഷമായി സമിതി ശിവഗിരി തീർത്ഥാടനം നടത്തിയിരുന്നത് ടൂറിസ്റ്റ് ബസുകളിൽ ആയിരുന്നെങ്കിലും ഇത്തവണ ഒന്ന് മാറ്റി ചിന്തിക്കാമെന്ന കമ്മിറ്റി നിർദ്ദേശം പൊതുയോഗം ഒന്നടങ്കം അംഗീകരിച്ചതോടു കൂടിയാണ് കെ.എസ്.ആർ.ടി.സിയിൽ ശിവഗിരി തീർത്ഥാടനം നടത്തിയത്. ഡിസംബർ ആദ്യ ആഴ്ചയിൽ തന്നെ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിൽ ബന്ധപ്പെട്ട് സമിതി സെക്രട്ടറി രാജപ്പൻ വൈദ്യൻ കാര്യങ്ങൾ അന്വേഷിക്കുകയും തീർത്ഥാടന യാത്രയിൽ ഉൾപെടുത്തേണ്ട സ്ഥലങ്ങളുടെ വിവരങ്ങൾ നൽകുകയും ചെയ്തിരുന്നു.

തുടർന്ന് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ ചേർന്ന് ബസ് ബുക്ക് ചെയ്തു. ഡിസംബർ 29 വെളുപ്പിനെ 5 ന് സമിതി പ്രസിഡന്റ് ശ്യാമ ശിവൻ, വൈസ്. പ്രസിഡന്റ് ഇ. ബി. പ്രദീപ് കുമാർ, ജോ. സെക്രട്ടറി എം.ടി.ഷാജി, കമ്മിറ്റി അംഗങ്ങളായ എം.ശ്രീനിവാസൻ, ഷീബ വിശ്വം, ദീപ സേതു, വനിതാ സംഘം ജോ. സെക്രട്ടറി ജയ ഷാജി എന്നിവർ നേതൃത്വം നൽകിയ 40 അംഗ സംഘമാണ് ശിവഗിരി തീർത്ഥാടനം നടത്തിയത്. ശിവഗിരി കൂടാതെ ചെമ്പഴന്തി, അരുവിപ്പുറം, പൂവാർ, ചെങ്കൽ ശിവലിംഗക്ഷേത്രം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചാണ് സംഘം രാത്രി 12ന് തിരിച്ചെത്തിയത്. കെ.എസ്.ആ‌ർ.ടി.സി പത്തനംതിട്ട ഡിപ്പോ ബഡ്ജറ്റ് ടൂറിസം കോ-ഓർഡിനേറ്റർ ഗിരീഷ് കുമാർ, ഡ്രൈവർ അഭിലാഷ് കുമാർ എന്നിവർ ഫാസ്റ്റ് പാസഞ്ചർ ബസിൽ കൃത്യമായി എല്ലാ സ്ഥലങ്ങളിലും എത്തിച്ചതു കൊണ്ട് സുരക്ഷിതമായൊരനുഭവമാണ് ഉണ്ടായതെന്നു എല്ലാവരും അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക...

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...