തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണമെന്ന് ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് റെയ്ഡ് ചെയ്യണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ വി ശിവൻകുട്ടി. മേയറുടെ ഓഫീസിൽ ആയുധങ്ങളുണ്ട്. മേയറുടെ കൂടെ ഒത്താശയോടു കൂടിയാണ് തലസ്ഥാന നഗരിയിൽ ആക്രമണം നടക്കുന്നത്. 19 കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് കൌണ്‍സിലർ സുഗതൻ. കോർപ്പറേഷനിലെ ഒരു യോഗം കൂടി കഴിഞ്ഞാൽ അദ്ദേഹം അയോഗ്യനാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു. താൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് സ്ഥലംമാറ്റം സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു അധ്യാപക സംഘടനയ്ക്കും പരാതി ഉണ്ടായിരുന്നില്ല. സ്ഥലം മാറ്റം മുഴുവൻ തകരാറിലായിരിക്കുകയാണ്. അധ്യാപകർക്കിടയിൽ വലിയ അസ്വസ്ഥതയുണ്ട്. സൂക്ഷ്മതയോടെ കാണേണ്ട കാര്യമാണിതെന്നും ശിവൻകുട്ടി പറഞ്ഞു. കെഎസ്ആർടിസിയുടെ സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രമാണ് നിലവിലുള്ളത്. ഓർഡിനറി ബസ്സുകൾ സിറ്റി ഫാസ്റ്റ് ബസ്സുകൾ ആക്കി മാറ്റുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ നയപരമായ തീരുമാനം യുഡിഎഫ് വ്യക്തമാക്കണം. സമൂഹത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. പി എം ശ്രീ നടപ്പിലാക്കുന്നതിൽ ഒരു നടപടിയും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടില്ല. വി ഡി സതീശൻ അധികാരത്തിന് വേണ്ടി ജനങ്ങളോട് നുണ പറഞ്ഞ് വോട്ട് നേടിയ ശേഷം എല്ലാ കാര്യത്തിലും യു ടേൺ അടിക്കുകയാണ്. പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതി പോലും ഇത് വരെ ഒഴിഞ്ഞു കൊടുത്തിട്ടില്ലെന്നും വി ശിവൻകുട്ടി വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പൊലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...