ഇ​ഡി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് ജാ​മ്യം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സ്വ​ര്‍​ണ​ക​ള്ള​ക്ക​ട​ത്തു സം​ബ​ന്ധി​ച്ച്‌ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് ജാ​മ്യം ല​ഭി​ച്ചു. ഉ​പാ​ധി​ക​ളോ​ടെ ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഡോ​ള​ര്‍ ക​ട​ത്തു​കേ​സി​ല്‍ കൂ​ടി ജാ​മ്യം ല​ഭി​ച്ചാ​ല്‍ ശി​വ​ശ​ങ്ക​റി​ന് പു​റ​ത്തി​റ​ങ്ങാം. നി​ല​വി​ല്‍ കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ലാ​ണ് ശി​വ​ശ​ങ്ക​ര്‍.

സ്വ​ര്‍​ണ​ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രെ മൂ​ന്ന് കേ​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സ് എ​ടു​ത്തി​രു​ന്നു. സ്വ​ര്‍​ണ​ക​ള്ള​ക്ക​ട​ത്തി​നും ഡോ​ള​ര്‍ ക​ട​ത്തി​നും ക​സ്റ്റം​സ് ര​ണ്ട് കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഇ​ന്ന് രാ​വി​ലെ എം. ​ശി​വ​ശ​ങ്ക​റി​ന് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ക​സ്റ്റം​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​യി​രു​ന്നു ജാ​മ്യം ല​ഭി​ച്ച​ത്.

ഇ​ഡി ര​ജി​സ്റ്റ​ര്‍ കേ​സു​മാ​യി നേ​ര​ത്തെ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ശി​വ​ശ​ങ്ക​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും അ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ശി​വ​ശ​ങ്ക​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...