കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്ന് കസ്റ്റംസ്. ശിവശങ്കര്‍ ആശുപത്രിയില്‍ ആകുന്നതിന് മുന്‍പ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഒപ്പിട്ട് നല്‍കിയിരുന്നു. ശിവശങ്കറിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. വേദന സംഹാരി നല്‍കിയാണ് ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്തതെന്നും കസ്റ്റംസ് പറയുന്നു.
ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തി നല്‍കിയ സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഇന്ന് രാവിലെയാണ് കസ്റ്റംസ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കസ്റ്റംസ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കസ്റ്റംസ് പറയുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ സാധിക്കില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഹൈക്കോടതി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.