തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തെങ്കാശി: തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അഞ്ച് പേരും സ്ത്രീകളാണ്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നു. പോലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് നിന്നുമുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ നൽകിയ മൊഴിയനുസരിച്ച് പോലീസ് പറയുന്നത്. അമിതവേഗത്തിലെത്തിയ ബസ് മറുവശത്ത് നിന്നുമെത്തിയ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 28 യാത്രക്കാരും സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...