മലയാളി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കേസിൽ യുവതിയടക്കം ആറ് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കർണാടകയിൽ മലയാളി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കേസിൽ യുവതിയടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി സുനിൽകുമാറിനെയാണ് ആറംഗ സംഘം ഹണി ട്രാപ്പിൽ കുടുക്കിയത്. കുന്ദാപൂർ താലൂക്കിലെ കോടിയിൽ താമസിക്കുന്ന അസ്മ (43) എന്ന യുവതിയും സംഘവുമാണ് പിടിയിലായത്. ബൈന്ദൂർ താലൂക്കിലെ ബഡകെരെ സ്വദേശി സവാദ് (28) ഗുൽവാഡി സ്വദേശി സൈഫുള്ള (38) ഹാംഗ്ലൂർ സ്വദേശി മുഹമ്മദ് നാസിർ ഷെരീഫ് (36) കുംഭാസി സ്വദേശി അബ്ദുൾ സത്താർ (23) ശിവമോഗ ജില്ലയിലെ ഹൊസനഗരയിൽ താമസിക്കുന്ന അബ്ദുൾ അസീസ് (26) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. സുനിലിനെ കുന്താപ്പുരയിലെ താമസസ്ഥലത്ത് എത്തിച്ച യുവതി ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തന്‍റെ താമസ സ്ഥലത്തെത്തിയ സുനിലിനെ വീട്ടിൽ പൂട്ടിയിട്ട അസ്മ ഇവിടേക്ക് സഹായികളെ വിളിച്ചുവരുത്തി.

ദൃശ്യങ്ങൾ പകർത്തിയശേഷം ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. യുവാവ് പണം നൽകാൻ വിസമ്മതിച്ചതോടെ കൈവശമുണ്ടായിരുന്ന 70,000 രൂപ തട്ടിയെടുത്തു. സുനിലിന്‍റെ കൈവശമുണ്ടായിരുന്ന 6,200 പണം തട്ടിയെടുത്ത ശേഷം യുപിഐ വഴി 30,000 അസ്മയുടെ നമ്പറിലേക്ക് നിർബന്ധിച്ച് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. എടിഎം കാർഡും തട്ടിയെടുത്തു. പിൻ നമ്പർ ലഭിച്ച ശേഷം 40,000 പിൻവലിച്ച ശേഷം രാത്രി വൈകിയാണ് ഇയാളെ വിട്ടയച്ചത്. യുവാവ് പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പ്രതികൾ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രാജിവെച്ച് എൻ.ഡി.എ സഖ്യത്തിൽ ചേർന്ന പുതിയ എം.പിമാർക്ക് പിന്തുണയുമായി പ്രധാനമന്ത്രി

0
ഡൽഹി: പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രാജിവെച്ച് എൻ.ഡി.എ സഖ്യത്തിൽ ചേർന്ന പുതിയ...

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്...

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ...

ആർ രാജേഷിന്റെ മൃതദേഹത്തോട് സംസ്ഥാന സർക്കാർ കാട്ടിയത് അങ്ങേയറ്റത്തെ ക്രൂരതയും അനാദരവുമാണ് എന്ന് പിണറായി...

0
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി...

നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ദേവസ്വം വിജിലൻസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് ദേവസ്വം...

0
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ദേവസ്വം...