തിരുവല്ല: കടപ്രയിലെ ബാറിൽ മദ്യപിച്ചതിന് ശേഷം പണം നൽകാത്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ആറ് പേരെ പുളിക്കീഴ് പോലീസ് പിടികൂടി. തലവടി രാമഞ്ചേരി വീട്ടിൽ ഷൈൻ ( 36 ), മകരച്ചാലിൽ വീട്ടിൽ സന്തോഷ് (42), ചിറപ്പറമ്പിൽ വീട്ടിൽ സനൽകുമാർ (26), വെളിയൂർ വീട്ടിൽ മഞ്ചേഷ് കുമാർ (40), ദീപു ( 30 ), എൺപത്തിയഞ്ചിൽ ചിറയിൽ ഷൈജു (42) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 10.30 യോടെ ആയിരുന്നു സംഭവം.
മദ്യപിച്ചതിന് ശേഷം പണം നൽകാതെ പോകാൻ തുടങ്ങിയ പ്രതികളെ ചോദ്യം ചെയ്തതോടെ ബാറിലെ ജീവനക്കാരൻ ജോണിനെ സംഘം ചേർന്ന് മർദിക്കുക ആയിരുന്നു. ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. ബാറിലെ മറ്റു ജീവനക്കാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പ്രതികളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ജോൺ ഇപ്പോൾ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്ക് എതിരെ എടത്വ, കോയിപ്രം സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉണ്ടെന്ന് പുളിക്കീഴ് പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























