മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആറ് സൂപ്പർ ഫുഡുകൾ

For full experience, Download our mobile application:
Get it on Google Play

മഴക്കാലത്ത് മുടികൊഴിച്ചിൽ ഒരു സാധാരണ പ്രശ്നമാണ്. തലയോട്ടിയിലെ ചൊറിച്ചിൽ, താരൻ, സ്ട്രെസ് എന്നിവയെല്ലാം മുടികൊഴിച്ചിലുണ്ടാക്കാം. മുടി കൊഴിച്ചിൽ പരിഹരിക്കുന്നതിനാണെങ്കിൽ പല മാർഗങ്ങളും തേടുന്നവരുണ്ട്. ചിലർ മുടിയിൽ തേക്കുന്ന എണ്ണ മാറ്റിനോക്കും. മറ്റ് ചിലരാകട്ടെ ഹെയർ കെയർ ഉത്പന്നങ്ങൾ മാറ്റിനോക്കും. പോഷകസമൃദ്ധമായ ആഹാരവും മുടിയുടെ സംരക്ഷണത്തിന് പ്രധാനപ്പെട്ടതാണെന്ന് വിദ​​ഗ്ധർ വ്യക്തമാക്കുന്നു.

‘ആരോഗ്യമുള്ള മുടിവളർച്ചയ്ക്ക് ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. വിറ്റാമിനുകൾ എ, സി, ഡി, ഇ, സിങ്ക്, ബി വിറ്റാമിനുകൾ, ഇരുമ്പ്, ബയോട്ടിൻ, പ്രോട്ടീൻ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവയുൾപ്പെടെ ശരിയായ പോഷകങ്ങളുടെ അഭാവം മുടിയുടെ വേഗത കുറയ്ക്കും…’ – ന്യൂട്രീഷനിസ്റ്റ് ലവ്നീത് ബത്ര പറയുന്നു.

മുടിയുടെ ആരോ​ഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ…
പാലക്ക് ചീര…
ഇരുമ്പ്, വിറ്റാമിൻ എ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം എന്നിവയുടെ നല്ല ഉറവിടമായ ചീര മുടിയുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. ഇവ ആരോഗ്യമുള്ള തലയോട്ടിയും തിളക്കമുള്ള മുടിയും നിലനിർത്താൻ സഹായിക്കുന്നു.

പയർവർ​ഗങ്ങൾ…
മുടിയെ ശക്തിപ്പെടുത്താനും വളർച്ചയെ പ്രോത്സാഹിപ്പിക്കാനും പയർവർ​ഗങ്ങൾ സഹായിക്കും. പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയുടെ മികച്ച ഉറവിടമാണ് പയർ. അവയിൽ വിറ്റാമിൻ ബിയും സിയും അടങ്ങിയിട്ടുണ്ട്.

വാൾനട്ട്…
വാൾനട്ടിൽ ബയോട്ടിൻ, ബി വിറ്റാമിനുകൾ (ബി 1, ബി 6, ബി 9), വിറ്റാമിൻ ഇ, ധാരാളം പ്രോട്ടീനുകൾ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ പുറംതൊലി ശക്തിപ്പെടുത്തുകയും തലയോട്ടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു.

തെെര്…
തൈരിൽ വിറ്റാമിൻ ബി 5, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ മുടിവളർച്ചയ്ക്ക് സഹായകമാണ്. തൈരിൽ സ്വാഭാവികമായും മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ഓട്സ്…
ആരോഗ്യകരവും നാരുകളുള്ളതുമായ ഓട്സ് ഭക്ഷണത്തിൽ ചേർക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്ന നാരുകൾ, സിങ്ക്, ഇരുമ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകൾ, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നിവ ഓട്‌സിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

സ്ട്രോബെറി…
സ്ട്രോബെറിയിൽ ഉയർന്ന അളവിൽ സിലിക്ക അടങ്ങിയിട്ടുണ്ട്. മുടിയുടെ കരുത്തിനും മുടി വളർച്ചയ്ക്കും സുപ്രധാനമായ ഒരു ധാതുവാണ് സിലിക്ക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...