കോഴിക്കോട് കോർപ്പറേഷനിൽ ഒരു വോട്ടർ ഐഡിയിൽ ആറ് വോട്ടര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഒരു വോട്ടർ ഐഡി വെച്ച് ഒരാൾക്ക് മാത്രമാണ് വോട്ട് ചെയ്യാനാവുക. എന്നാൽ ഇവിടെ ഒരു വോട്ടർ ഐഡി ഉപയോഗിച്ച് അഞ്ചും ആരും വോട്ടർമാരുടെ പേര് രേഖപെടുത്തിയിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കിയിരിക്കുന്ന ലിസ്റ്റിലാണ് ഈ രൂപത്തിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് കോർപറേഷൻ്റെ വോട്ടർപട്ടികാ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചേർക്കുന്നതിന് വോട്ടർ ഐഡികൾ നിർബന്ധ ഘടകമല്ലാത്തതിനാൽ തന്നെ മറ്റു ഐഡികൾ ഉപയോഗിച്ചും വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാവുന്നതാണ്.

എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർ ഐഡി നിർബന്ധമായത് കൊണ്ട് തന്നെ വ്യാജ ഐഡികൾ നിർമിച്ചു മാത്രമേ ക്രമക്കേട് നടത്താൻ സാധിക്കുകയുള്ളു. നേരത്തെ കോൺഗ്രസും മുസ്‌ലിം ലീഗും വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ ഒരേ വോട്ടർ ഐഡിയിൽ കുറേ ആളുകളുടെ പേര് വരാനുള്ള സാധ്യത രണ്ട് തരത്തിലാവാം. ഒന്ന് ഒരു വീട്ടിൽ തന്നെ വോട്ടർ ഐഡി ഇല്ലാത്ത പുതിയ വോട്ടർമാരെ ചേർക്കുമ്പോൾ വോട്ടർ ഐഡിയുള്ളയാളുടെ പേരിൽ ചേർത്തതാവും. അല്ലെങ്കിൽ സ്വാഭാവികമായും രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നത് പോലെ കള്ളവോട്ട് ചേർക്കുന്നതിന് വേണ്ടി ഇതൊരു മാർഗമാക്കിയതാവാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...