കോന്നി : ആറു വയസുമാത്രമുള്ള കുഞ്ഞു കവി മാധവന്റെ കവിതാ പുസ്തകം ഡിസംബര്‍ 30 ന് പ്രകാശനം ചെയ്യും.” ഇനി ഞാൻ പറയട്ടെ ” എന്ന പേരിലുള്ള മാധവന്റെ കവിതകൾ തപസ്യ ആർട്സ് ആൻഡ് സയൻസ് ക്ലബ്ബിന്റെ വാർഷികത്തോട് അനുബന്ധിച്ച് ആണ് നടക്കുന്നത്. പ്രമാടം ഗവണ്മെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥിയായ ബി മാധവൻ വള്ളിക്കോട് ദേവാനന്ദത്തിൽ ആർ ബിജുവിന്റെയും ബിന്ദു ഗോപിനാഥന്റെയും മകനാണ്. മാധവൻ പറഞ്ഞ് കൊടുക്കുന്ന കവിതകൾ അമ്മ ബിന്ദു പകർത്തി എഴുതുകയാണ് ചെയ്യുന്നത്.
ഒരു വർഷം മുൻപാണ് മാധവൻ കവിതകൾ പറഞ്ഞ് തുടങ്ങിയത്. പ്രകൃതിയെക്കുറിച്ചും പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ചും മാധവൻ അമ്മയോട് നിരന്തരമായി ചോദിക്കുമായിരുന്നു. ഇതിൽ നിന്നാണ് മാധവന് കവിതയോട് ആഭിമുഖ്യം ഉണ്ടെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. മഴയും അന്ഗ്നിയും നക്ഷത്രങ്ങളും പൂക്കളും എല്ലാം മാധവന്റെ കവിതക്ക് വിഷയങ്ങളായി മാറി. മാധവം എന്ന പേരിലുള്ള യൂടൂബ് ചാനൽ വഴി 28 ഹ്രസ്വ വീഡിയോകളും ഇതിനോടകം ചെയ്തിട്ടുണ്ട്. പന്തളം എൻ എസ് എസ് കോളേജ് വിദ്യാർത്ഥി ദേവാനന്ദ് സഹോദരനാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033