ഹൈദരാബാദ്: ഓടയില്‍ വീണ് ആറ് വയസ്സുകാരന്‍ മരണപ്പെട്ടു. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. വിവേകാനന്ദ് എന്ന ആറുവയസുകാരനാണ് തുറന്ന ഓടയില്‍ വീണ് മരിച്ചത്. പോലീസ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് ഒസ്മാനിയ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
പിതാവ് ഗാര്‍ഡായി ജോലി ചെയ്യുന്ന കെട്ടിടത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ സ്ഥലത്ത് കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു വിവേകാനന്ദ് എന്ന ആറുവയസുകാരന്‍. ഇതിനിടെ, അടുത്തിടെ പെയ്ത മഴയില്‍ വെള്ളം നിറഞ്ഞ ഒരു കുഴിയിലേക്ക് കാല്‍ വഴുതി വീണു കുട്ടി മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.