കേരള ജേണലിസ്റ്റ് ഫോറത്തിന്റെ പത്താം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ സംഘടനയായ കേരള ജേണലിസ്റ്റ് ഫോറത്തിന്റെ പത്താം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ഈ മാസം ആറിന് രാവിലെ പത്തിന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ നിര്‍വഹിക്കും. വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ ടെക്‌നോ ടോപ്പ് ബിള്‍ഡിങിലാണ് ഓഫിസ് പ്രവര്‍ത്തിക്കുക. ചടങ്ങില്‍ സ്വാഗത സംഘം രക്ഷാധികാരി എം പി പ്രദീപ് കുമാര്‍, കാലിക്കറ്റ് പ്രസ് ക്ലസ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍, സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് വി എന്‍ ജയഗോപാല്‍ എന്നിവര്‍ സംസാരിക്കും.

ആഗസ്ത് 4,5,6 തിയ്യതികളില്‍ കോഴിക്കോട്ട് വച്ചാണ് കേരള ജേണലിസ്റ്റ് ഫോറത്തിന്റെ സമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച്‌ മീഡിയ സെമിനാര്‍, സാംസ്‌കാരിക സമ്മേളനം, വനിതാ സംഗമം, ഫോട്ടോ കാര്‍ട്ടൂര്‍ പത്ര പുസ്തക പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 400 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...