തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തിയ അസ്ഥികൂടം സുധാകരന്റെത്

For full experience, Download our mobile application:
Get it on Google Play

റാന്നി: പുതുശ്ശേരിമല പള്ളിക്കമുരുപ്പ് ആനന്ദന്റെ പുരയിടത്തിൽ ഇന്ന് രാവിലെ പത്തരയോടെയാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. കാട് വൃത്തിയാക്കാനെത്തിയ അയൽക്കൂട്ടത്തിലെ സ്ത്രീകളാണ് ആദ്യം കണ്ടത്. അവർ പോലീസ് സ്റ്റേഷനിൽ അറിയിച്ചത് പ്രകാരം റാന്നി പോലീസ് സ്ഥലത്തെത്തി. ശാസ്ത്രീയ അന്വേഷണ വിഭാഗവും മറ്റും തെളിവുകൾ ശേഖരിച്ചു. പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിച്ചു.

വടശ്ശേരിക്കര പള്ളിക്കമുരുപ്പ് കിഴക്കേചരുവിൽ സുധാകര(61) ന്റെ അസ്ഥികൂടമാണെന്ന് കരുതുന്നു. വസ്ത്രങ്ങൾ ഇയാൾ വീട്ടിൽ നിന്ന് പോകുമ്പോൾ ധരിച്ചിരുന്നതാണെന്ന് കണ്ടെത്തിയതിൽ നിന്നാണ് അനുമാനം. ഇയാളെ കാണാനില്ലെന്ന വിവരത്തിന് മകളുടെ ഭർത്താവ് അനിൽകുമാറിന്റെ മൊഴിവാങ്ങി റാന്നി പോലീസ് ജൂലൈ ഏഴിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആറിന് രാവിലെ 8 മണിക്ക് ഇടക്കുളത്ത് പണിയുണ്ടെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. റാന്നി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...