നൈപുണിപഠനം മെച്ചപ്പെട്ട ജീവിതസാഹചര്യം നേടിയെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നു : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ഭാഗമായി ആര്‍ജിച്ച നൈപുണികള്‍ സമൂഹവുമായി പങ്കുവെക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്‌കില്‍ ഷെയര്‍ പദ്ധതി നൈപുണി പഠനം സമൂഹ നന്മയ്ക്ക് പരിപാടിയുടെ അടൂര്‍ സബ്ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. നൈപുണിപഠനം മെച്ചപ്പെട്ട ജീവിതസാഹചര്യം നേടിയെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണവകുപ്പ്, പി.ടി.എ, അധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികള്‍ എന്നിവരുടെ സഹായത്തോടെയാണ് കുട്ടികള്‍ രൂപം നല്‍കിയ പദ്ധതികള്‍ നടപ്പാക്കുക. അടൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം അലാവുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ പി ജയലക്ഷ്മി, ശ്രുതി എസ് സന്ദീപ്, ശ്രുതി രാജന്‍, രാജി ചെറിയാന്‍, റവ.ഫാദര്‍ എബ്രഹാം എം വര്‍ഗീസ്, ബിന്ദുകുമാരി, ആര്‍ രാജേഷ്, കെ എ ഷെഹിന, ആരതി കൃഷ്ണ, ബീഗം എം മുഫീദ, ബിന്ദു എലിസബത്ത് കോശി തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ തുടരും ; ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: കാലവർഷം ദുർബലപ്പെടുകയാണെങ്കിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇപ്പോഴും മഴ മുന്നറിയിപ്പ്...

മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

0
ഇടുക്കി: മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്....

‘ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ…?’ ; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

0
തിരുവനന്തപുരം : സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസുമായി ബന്ധപ്പെട്ട്...

ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ്...