സ്‌കോഡ, ഔഡി, പോര്‍ഷ, ലംബോര്‍ഗിനി തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ ഉടമയാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്. ഇന്ത്യ 2.0 പദ്ധതിക്ക് കീഴില്‍ സ്‌കോഡ ഫോക്‌സ്‌വഗണ്‍ ഗ്രൂപ്പ് ഇന്ത്യന്‍ വിപണിയില്‍ പുതു ഊര്‍ജ്ജം നേടിയിരുന്നു. ഫോക്സ്വാഗണും സ്‌കോഡയും അവരുടെ ഏറ്റവും പുതിയ മോഡലുകളായ സ്‌കോഡ കുഷാഖ്, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് എന്നിവയുടെ ബലത്തില്‍ 2022 കലണ്ടര്‍ വര്‍ഷം മികച്ച വില്‍പ്പന നേടിയിരുന്നു. കയറ്റുമതിയടക്കം 2022-ല്‍ 134667 യൂണിറ്റുകളാണ് അവര്‍ വിറ്റത്. ഈ വര്‍ഷം ലക്ഷ്യം 1.80 ലക്ഷം യൂണിറ്റ് ആണ്. 2025-ഓടെ ഇന്ത്യയില്‍ 3 ലക്ഷം കാര്‍ വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന വാഹന വിപണിയില്‍ ഒന്നായ ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് അടുത്തകാലത്തായി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഐസിഇ വാഹനങ്ങളില്‍ മാത്രമല്ല ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലും ഗ്രൂപ്പ് കണ്ണുവെക്കുന്നുണ്ട്.
അതിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിക്കായി ഒരു കോംപാക്റ്റ് ഇലക്ട്രിക് വാഹനം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫോക്‌സ്‌വാഗണും സ്‌കോഡയും. ആഭ്യന്തര കാറുകള്‍ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമിന് MEB21G എന്ന ആന്തരികമായി കോഡ്‌നാമം നല്‍കിയിരിക്കുന്നു. ആഗോള വിപണികള്‍ക്കായി ഫോക്‌സ്‌വാഗണ്‍ ID.1 എന്ന് വിളിക്കപ്പെടുന്ന താങ്ങാനാവുന്ന ഒരു ഇലക്ട്രിക് വാഹനവും ഗ്രൂപ്പ് വികസിപ്പിക്കുന്നു.
ഏകദേശം 20,000 യൂറോ (ഏകദേശാ 18 ലക്ഷം രൂപ) വിലയാണ് കാറിന് പ്രതീക്ഷിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച ID.2 ഓള്‍ കണ്‍സെപ്റ്റ് പ്രൊഡക്ഷന്‍ പതിപ്പിന് തൊട്ടുതാഴെ ആയിരിക്കും ID.1-ന്റെ സ്ഥാനം. ഇത് സമീപഭാവിയില്‍ തന്നെ മൂടുപടമഴിക്കും. ഇന്ത്യക്കായുള്ള താങ്ങാനാവുന്ന ഇലക്ട്രിക് കാറിനുള്ള പ്രൊജക്ടിന്റെ ചുമതല സ്‌കോഡക്കായിരിക്കും. ഇന്ത്യയ്ക്കായി കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനം വികസിപ്പിക്കുന്നതില്‍ ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് മികച്ച ആത്മവിശ്വാസത്തിലാണ്.
പുതിയ MEB21G പ്രോജക്റ്റിന് അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഇലക്ട്രിക് മോട്ടോര്‍, ബാറ്ററി പായ്ക്ക്, BMS തുടങ്ങിയ പ്രധാന ഘടകങ്ങള്‍ പ്രാദേശികവല്‍ക്കരിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിര്‍ണായക ബാറ്ററി സെല്ലുകള്‍ ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വന്നേക്കും. ബജറ്റ് മോഡല്‍ വരുന്നുവെന്നറിയുമ്പോള്‍ ഇന്ത്യക്കാര്‍ അതിന്റെ വിലയിലേക്കാണ് ഉറ്റുനോക്കുക. പുതിയ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്ക് 20 ലക്ഷം രൂപയില്‍ താഴെ മാത്രമേ വില വരികയുള്ളൂ. അത്തരമൊരു ലക്ഷ്യം കൈവരിക്കാനായി ചില ഫീച്ചറുകളില്‍ കമ്പനി കൈവെച്ചേക്കും. എല്ലാ ഫംഗ്ഷനുകളും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തിപ്പിക്കപ്പെടുമെന്നും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉണ്ടാകില്ലെന്നുമാണ് റിപ്പോര്‍ട്ട്. OTA അപ്ഡേറ്റുകള്‍ പോലുള്ള വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ആവശ്യാനുസരണം സര്‍വീസുകള്‍ സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന സംവിധാനവും കൊണ്ടുവന്നേക്കും MEB21G പ്ലാറ്റ്ഫോം ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഈ നീക്കത്തിന്റെ പ്രായോഗികത വിലയിരുത്തിയ ശേഷമായിരിക്കും സ്‌കോഡ് ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഒരു തീരുമാനം കൈക്കൊള്ളുക. മാത്രമല്ല MEB21G അടിസ്ഥാനമാക്കിയുള്ള സ്‌കോഡ ഫോക്‌സ്‌വാഗണ്‍ ബജറ്റ് ഇലക്ട്രിക് കാര്‍ വികസിപ്പിക്കാന്‍ കമ്പനി ആഭ്യന്തര വാഹന ഭീമനായ മഹീന്ദ്രയുമായി ചര്‍ച്ച നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇരു കമ്പനികളും നിലവില്‍ ഇവി ഘടകങ്ങള്‍ വിതരണം ചെയ്യുന്നതിനാല്‍ അവ സത്യമായിരിക്കുമെന്ന് ഇവി പ്രേമികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































