മിഡ്-കപ്പാസിറ്റി ബൈക്ക് സെഗ്മെന്റ് പിടിക്കാൻ ട്രയംഫും ഹാർലി ഡേവിഡ്‌സണും കച്ചകെട്ടിയിറങ്ങിയതോടെ പുലിവാല് പിടിച്ചത് തലതൊട്ടപ്പൻമാരായ റോയൽ എൻഫീൽഡ് ആണെന്നാണ് പലരും പറയുന്നത്. എന്നാൽ റെട്രോ ക്ലാസിക് ബ്രാൻഡിന് ഇതൊന്നും പ്രശ്‌നമേയല്ലെന്ന നിലപാടാണ്. കിരീടാവകാശിയായി ആരെത്തിയാലും സ്ഥാനമാനങ്ങൾ അത്രവേഗം നൽകാനാവില്ലെന്ന ഭാവത്തിലാണ് കമ്പനി. എതിരാളികളെ വിറപ്പിക്കാൻ തങ്ങളും റെഡിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പുതുതലമുറ ബുള്ളറ്റ് 350 അവതരിപ്പിച്ചാണ് റോയൽ എൻഫീൽഡ് യുദ്ധത്തിന് തയാറാവുന്നത്. ആവനാഴിയിലെ ആദ്യ അസ്ത്രമായാണ് ഈ ഐക്കണിക് മോഡലിനെ വിപണിയിലേക്ക് എത്തിക്കുന്നത്. ഇതിനു പിന്നാലെ പുലിക്കുട്ടികൾ എമ്പിടിയുണ്ട് വരാൻ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ തലമുറ ബുള്ളറ്റ് 350-യിൽ കമ്പനി എന്തൊക്കെയാണ് കരുതിവെച്ചിരിക്കുന്നതെന്ന് അറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ.
ഒറ്റനോട്ടത്തിൽ ഇത് പഴയ ബുള്ളറ്റുകളോട് സാമ്യമുള്ളതായി തോന്നുമെങ്കിലും മോട്ടോർസൈക്കിൾ തികച്ചും പുതിയതാണെന്ന് റോയൽ എൻഫീൽഡ് പറയുന്നു. വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് ബ്രാൻഡ് ഇതിനകം തന്നെ പുതിയ ബുള്ളറ്റിനായുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബർ 3 മുതൽ ഡെലിവറി ആരംഭിക്കും. സംഭവം കൊള്ളാമെന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാം. എങ്കിലും പുതിയ ബുള്ളറ്റ് വാങ്ങുന്നുണ്ടേൽ അറിഞ്ഞുവെക്കാൻ ചില കാര്യങ്ങളുണ്ട്. അത് എന്തെല്ലാമെന്ന് പറഞ്ഞുതരാം. Recommended Video വില: ആദ്യമേ ഏവർക്കും അറിയേണ്ടത് അവരുടെ ബജറ്റിന് ഇണങ്ങുന്നതാണോ ഈ വാഹനം എന്നതാണ്. മിലിട്ടറി, സ്റ്റാൻഡേർഡ്, ബ്ലാക്ക് ഗോൾഡ് എന്നീ മൂന്ന് വേരിയന്റുകളിലായാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 വാഗ്ദാനം ചെയ്യുന്നത്. ഇവയ്ക്ക് യഥാക്രമം 1.74 ലക്ഷം, 1.97 ലക്ഷം, 2.15 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ലുക്ക്: മുൻഗാമികളുടെ പാരമ്പര്യം വിളിച്ചോതുന്ന ഡിസൈൻ ശൈലി തന്നെയാണ് എൻഫീൽഡ് തങ്ങളുടെ പുതിയ ബുള്ളറ്റിനും സമ്മാനിച്ചിരിക്കുന്നത്. അതിനാൽ ഐക്കണിക് ആകൃതിയും അനുപാതവും നിലനിർത്തിയത് കൈയടി അർഹിക്കുന്ന കാര്യമാണ്. ഫ്യുവൽ ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, പൈലറ്റ് ലാമ്പുകൾ, വശങ്ങളിലെ ടൂൾബോക്‌സ്, വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പ്, ത്രികോണാകൃതിയിലുള്ള സൈഡ് പാനൽ തുടങ്ങിയ ഘടകങ്ങൾ ഇപ്പോഴും വണ്ടിയിൽ കാണാം. ഇതുകൂടാതെ ബാഡ്ജിംഗും റിയർ സ്ട്രിപ്പുകളും നിലനിർത്തിയിട്ടുമുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































